ട്വന്‍റി ട്വന്‍റി ലോകകപ്പിലെ ഇന്ത്യ പാക് മല്‍സരവേദി മാറ്റാനുള്ള ഐ.സി.സി തീരുമാനം ബി.സി.സി.ഐ ക്ക് കനത്ത തിരിച്ചടിയായി. ഇന്ത്യയിലെത്തുന്ന പാക് ടീമിന് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതോടെയാണ് വേദിമാറ്റേണ്ട ഗതികേടിലെത്തിയത്. അതേസമയം, ഇന്ത്യയിലെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ചുള്ള നിലപാടായാണ് ഐ.സി.സിയുടെ തീരുമാനത്തെ വിലയിരുത്തുന്നത്.

ഏതുതരം സുരക്ഷയും ഒരുക്കാന്‍ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍നിന്നാണ് കാര്യങ്ങള്‍ഇന്ത്യയുടെ നിലപാടില്‍നിന്ന് വഴുതിമാറിയത്. വേണ്ടിവന്നാല്‍സൈന്യത്തെ ഇറക്കി സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു സുരക്ഷാപ്രശ്നം ഉയര്‍ത്തിക്കാട്ടിയ ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി എം.പി യും ബി.സി.സി.ഐ സെക്രട്ടറിയുമായ അനുരാഗ് ഠാക്കൂറിന്‍റെ പ്രതികരണം. സുരക്ഷാക്രമീകരണം വിലയിരുത്താനുള്ള സംഘത്തെ അയച്ച് പാക്കിസ്ഥാന്‍ഈ രാഷ്ട്രീയവാക്പോരു മുതലെടുത്തു. സ്റ്റേഡിയത്തിനകത്തെ സുരക്ഷയില്‍തൃപ്തി പ്രകടിപ്പിച്ച സംഘം പുറത്തെ സുരക്ഷയിലാണ് വേവലാതിപ്പെട്ടത്. രണ്ട് ദിവസം മുന്പ് വരെ വേദി മാറ്റേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ ഐ.സി.സി, സി.ഇ.ഒ യുടെ വാക്കുകള്‍പാക് സംഘത്തിന്‍റെ റിപ്പോര്‍ട്ടോടെ കീഴ്മേല്‍മറിഞ്ഞു.

രാഷ്ട്രീയനേതൃത്വങ്ങളുടെ തമ്മിലടിയിലൂടെ ഇന്ത്യയിലെ സുരക്ഷാക്രമീകരണങ്ങള്‍ക്കു മേലുള്ള ചോദ്യം ചെയ്യലുമായി ഐ.സി.സി യുടെ തീരുമാനമെന്നാണ് വിലയിരുത്തുന്നത്. ധര്‍മശാലയിലെ സുരക്ഷ തൃപ്തികരമായിരുന്നുവെന്ന് മുന്‍ഇന്ത്യന്‍ക്യാപ്റ്റനും ബംഗാള്‍ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു. നേരത്ത, ഇന്ത്യ പാക്കിസ്ഥാന്‍പരന്പര നടക്കാതിരിക്കാന്‍ഇന്ത്യ താല്‍പര്യക്കുറവ് കാണിക്കുന്നുവെന്ന് പാക്കിസ്ഥാന് പരാതിയുണ്ടായിരുന്നു. ഇന്ത്യയുടെ ആ നിലപാടിനുള്ള പാകിസ്ഥാന്‍റെ മറുപടിയായാണ് അവരുടെ ആവശ്യപ്രകാരമുള്ള വേദി മാറ്റമെന്നും ഇത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നും ആശങ്കയുയരുന്നു. എന്തുവില കൊടുത്തും ധര്‍മശാലയില്‍തന്നെ കളിനടത്തുമെന്ന അനുരാഗ് ഠാക്കൂറിന്‍റെ തീരുമാനത്തിനുള്ള തിരിച്ചടി കൂടിയായി ഐ.സി.സി തീരുമാനം. അതിനാല്‍തന്നെ, ഐ.സി.സിയുടെ തീരുമാനത്തിനെതിരെ വരും ദിവസങ്ങളില്‍ബി.സി.സി.ഐ യിലും രാഷ്ട്രീയപരമായും കൂടുതല്‍പ്രതികരണങ്ങള്‍ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here