മയാമി: കുട്ടനാടന്‍ പുഞ്ചയിലെ, തിത്തൈ തക തെയ് തെയ് തോം…. ജലരാജാക്കന്‍മാരായ കാരിച്ചാലും ചമ്പക്കുളവും പായിപ്പാടും ചെറുതനയും വെള്ളം കുളങ്ങരയുമൊക്കെ ആലപ്പുഴ പുന്നമടക്കായലിന്റെ വിരിമാറിലൂടെ ഇടിവെട്ട് പോലെ കുതിച്ച് പായുന്ന ഓര്‍മ്മകളെ അമേരിക്കന്‍ ഐക്യ നാടുകളില്‍ പുനര്‍ജീവിപ്പിക്കുകയാണ് ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ സംഘാടകര്‍. 2016 ജൂലൈ ഏഴ് മുതല്‍ പത്ത് വരെ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ചാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ഫ്‌ലോറിഡ ഹോളിവുഡിലെ ടി.വൈ. പാര്‍ക്കിലെ ഏക്കറു കണക്കിന് വിസ്താരമായി കിടക്കുന്ന ലേക്കിലായിരിക്കും ജല മേള നടക്കുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലെ ഫോമാ അംഗ സംഘടനകളില്‍ നിന്നായി ബോട്ട് ക്ലബുകള്‍ രജിസ്‌ട്രേഷന്‍ തുടങ്ങി കഴിഞ്ഞെന്ന്, വള്ളംകളി മത്സരത്തിന് ചുക്കാന്‍ പിടിക്കുന്ന ജോണെറ്റ് സെബാസ്റ്റ്യന്‍ പറഞ്ഞു.

വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് രണ്ടു വര്‍ഷങ്ങളിലൊരിക്കല്‍ ജാതി മത ഭേതമെന്യേ ഒരുമിച്ചു കൂടുവാനും, കുറച്ചു ദിവസങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആഘോഷിക്കാനും, കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തു, ഒത്തൊരുമിച്ചു കുറച്ചു സമയം പങ്കിടുവാന്‍ എന്ന ആശയത്തെ മുന്‍ നിര്‍ത്തി ആരംഭിച്ച അന്തരാഷ്ട്ര കണ്‍വന്‍ഷന്‍ ഒരോ പ്രാവശ്യവും വിത്യസ്തമാക്കാനുള്ള യത്‌നത്തിലാണ് അതാത് കാലത്തെ ഭരണ സമിതി. ഈ പ്രാവിശ്യം ജലമേള, യുവജനോത്സവം, യുവജനങ്ങള്‍ക്കായി യൂത്ത് നൈറ്റ്, എന്ന് വേണ്ട ഒരു ഉത്സവമായിരിക്കും ഫോമാ കണ്‍വെഷനെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറാര്‍ ജോയി ആന്തണിയും അഭിപ്രായപ്പെട്ടു. ഫോമായുടെ ഇത് വരെയുള്ള കണ്‍വന്‍ഷനുകളില്‍ നിന്നും വിത്യസ്തമായി, അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ മയാമിയില്‍, നാട്ടിലെ കാലാവസ്ഥയില്‍ തന്നെ നടത്തപ്പെടുന്നത്, പങ്കെടുക്കുന്നവര്‍ക്ക് തികച്ചും വിത്യസ്തമായ അനുഭവമായിരിക്കുമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസ് (ജോസ്) പറഞ്ഞു.

ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു, കുറച്ചു ദിവസം ആഘോഷകരമാക്കുവാന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ എല്ലാ മലയാളികളേയും ഫ്‌ലോറിഡയിലേക്ക് സംഘാടകര്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ (ഫോമാ പ്രസിഡന്റ്) 954 675 3019, ഷാജി എഡ്‌­വേര്‍ഡ് (ഫോമാ ജനറല്‍ സെക്രട്ടറി) 917 439 0563, ജോയി ആന്തണി (ഫോമാ ട്രഷറാര്‍) 954 328 5009, മാത്യു വര്‍ഗീസ്­ (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) 954 234 1201, ജോണറ്റ് സെബാസ്റ്റ്യന്‍ (ജലമേള ചെയര്‍മാന്‍) 305 323 5248, ജോയ് കുറ്റിയാനി (നാഷണല്‍ കോര്‍ഡിനേറ്റര്‍) 954 708 6614, ബാബു കല്ലിടിക്കല്‍ (ജനറല്‍ കണ്‍വീനര്‍) 954 593 6882, ജോസ്മാന്‍ കാരേടന്‍ (കേരള സമാജം ഫ്‌ലോറിഡ പ്രസിഡന്റ്) 954 558 2245, ജെയിംസ് ദേവസ്യ (നവകേരള ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ്) 954 297 7017.

LEAVE A REPLY

Please enter your comment!
Please enter your name here