മദ്യവ്യവസായി വിജയ് മല്യക്കെതിരെയുള്ള കേസുകളില്‍ നടപടി ശക്തമാകുന്ന സാഹചര്യത്തിൽ ‍ഐ.പി.എല്‍‌ ടീം ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ ഭാവിയെക്കുറിച്ചും ആശങ്കയുയരുന്നു. റോയല്‍ചലഞ്ചേഴ്സിനായും വിജയ് മല്യ വായ്പ എടുത്തിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ടീമിന്‍റെ ഉടമസ്ഥതാ അവകാശം മാറുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

2008 ല്‍478 കോടി രൂപയ്ക്കാണ് ബാംഗ്ളൂര്‍റോയല്‍ചലഞ്ചേഴ്സിനെ യുണൈറ്റഡ് സ്പിരിറ്റ്്സ് ലിമിറ്റഡ് സ്വന്തമാക്കിയത്. ചെയര്‍മാനും നോണ്‍എക്സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന വിജയ് മല്യ കഴിഞ്ഞ ഫെബ്രുവരി 25 ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് ടീമിന്‍റെ ഭാവിയുടെ കാര്യത്തിലും ആശങ്കയുയര്‍ന്നത്. റോയല്‍‍ചലഞ്ചേഴ്്സ് സ്പോര്‍ട്്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ ഡയറക്്ടര്‍സ്ഥാനവും വിജയ് മല്യ ഒഴിഞ്ഞു. ടീം നഷ്ടത്തിലായതിനെത്തുടര്‍ന്ന് ബാങ്കില്‍നിന്ന് 500 കോടിയില്‍കവിയാത്ത വായ്്പ എടുക്കാന്‍ഓഹരിഉടമകള്‍2014 സെപ്റ്റംബറില്‍ബോര്‍ഡ് ഓഫ് ഡയറക്്ടേഴ്സിനെ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍എത്രരൂപയാണ് വായ്പ എടുത്തതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അതേസമയം, എന്‍ഫോഴ്സ്്മെന്‍റ് ഡയറക്്ടറേറ്റ് അന്വേഷിക്കുന്ന സാന്പത്തിക ഇടപാടുകളില്‍ടീമുമായി ബന്ധപ്പെട്ട ഇടപാടുകളും ഉള്‍പ്പെടും. യു.കെ ആസ്ഥാനമായ ഡിയാജിയോ കന്പനിയുമായുള്ള കരാര്‍പ്രകാരം വിജയ്് മല്യയുടെ മകന്‍സിദ്ധാര്‍ഥ് മല്യയായയിരിക്കും അടുത്ത രണ്ട് വര്‍ഷത്തേക്ക് റോയല്‍ചലഞ്ചേഴ്്സ് സ്പോര്‍ട്്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്്ടര്‍. അതേസമയം, ഉരുക്ക്, ഖനന, ഊര്‍ജോദ്്പാദന കന്പനിയായ ജെ.എസ്.ഡബ്ളൂ വിന്‍റെ ഉടമയായ സജന്‍ജിന്‍ഡാല്‍റോയല്‍ചലഞ്ചേഴ്സിനെ ഏറ്റെടുത്തേക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഈ നിലയ്ക്ക് ‍ചര്‍ച്ചകള്‍പുനരാരംഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ടീമിന്‍റെ ഉടമസ്ഥതതയില്‍മാറ്റമുണ്ടാകുമെന്നാണ് സൂചന. അതേസമയം, റോയല്‍ചലഞ്ചേല്സിന്‍റെ ഉടമസ്ഥതാവകാശം മാറുന്ന കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ഐ.പി.എല്‍അധികൃതര്‍തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here