മഹേന്ദ്ര സിങ് ധോണിയുടെ കീഴിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ കളിച്ചതിന്റെ അനുഭവ സമ്പത്തോടെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ജോൺ ഹേസ്റ്റിങ്സ് ഒരു കാര്യം വ്യക്തമാക്കുന്നു– ടീം ഇന്ത്യ ട്വന്റി20 ക്രിക്കറ്റിൽ അതിശക്തരായി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ധോണിക്കുള്ളതാണ്. പുതിയ താരങ്ങൾക്കു ധോണി നൽകുന്ന പിന്തുണ തന്നെയാണു പ്രധാനം.

‘ഈ ഫോർമാറ്റിൽ ചെറിയ പിഴവുകൾ പോലും നിർണായകമാവും. ഇന്ത്യൻ ബാറ്റ്സ്മാൻമാർ എല്ലാവരും വലിയ ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്. ധവാൻ, രോഹിത്, കോഹ്‌ലി, റെയ്ന എന്നിവരും ധോണിയുമെല്ലാം മികവു കാട്ടുന്നു. ധോണിയിൽ നിന്നാണു മറ്റുള്ളവർ ഊർജമുൾക്കൊള്ളുന്നതെന്നു ഞാൻ വിശ്വസിക്കുന്നു. ചെന്നൈയിൽ ധോണിയുടെ കീഴിൽ കളിച്ചിട്ടുള്ള അനുഭവംവച്ചു പറയാം, ആത്മവിശ്വാസം പകരുന്ന നായകനാണ് ധോണി.’– ഹേസ്റ്റിങ്സ് പറഞ്ഞു. നിറയെ ആത്മവിശ്വാസം, എല്ലാവരും പരസ്പരം പിന്തുണയ്ക്കുന്നവർ, ടീം ഉജ്വലമാണ്– ഹേസ്റ്റിങ്സിനു നൂറു നാവ്.

LEAVE A REPLY

Please enter your comment!
Please enter your name here