ഫ്‌ളോറിഡ : മലയാളിയുടെ സ്വന്തം സുരാജ് ഫോമാ ഫ്‌ലോറിഡാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഫോമാ ജനറല്‍ കണ്‍വന്‍ഷന്‍ ചെയര്‍മ്മാന്‍ ശ്രീ.മാത്യു വര്‍ഗീസ്­ അറിയിച്ചു .അമേരിക്കാന്‍ മലയാളികളുടെ കലാ വേദികളെ സജീവമാക്കിയ സുരാജിന്റെ സാന്നിധ്യം ഫോമായുടെ കണ്‍വന്‍ഷന്റെ കലാ വേദിയും സജീവമാക്കും . മലയാള ചലച്ചിത്ര രംഗത്തെ പ്രഗത്ഭനായ അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളില്‍ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളില്‍ മികച്ച ഹാസ്യ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013­ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകള്‍ ചലച്ചിത്രത്തില്‍ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്.അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയില്‍ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തില്‍ നായക വേഷവും ചെയ്തു,2013­മികച്ച നടനുള്ള ദേശീയപുരസ്കാരം ­ (പേരറിയാത്തവര്‍) അച്ഛന്റെ വഴി പിന്തുടര്ന്ന് പട്ടാളത്തില് ചേരാനായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ ആഗ്രഹം. എന്നാല് ഒരു സൈക്കില് അപകടമാണ് സുരാജിന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്. ആ അപകടത്തില് വലതു കൈയ്യുടെ ശേഷി പകുതി നഷ്ടപ്പെട്ടു. ഇല്ലായിരുന്നുവെങ്കില് ഭാരതത്തിന്റെ ഏതെങ്കിലും അതിര്ത്തികളിലെ പട്ടാള ക്യാമ്പിലായിരുന്നു എന്റെ ജീവിതം എന്ന് സുരാജ് വെഞ്ഞാറമൂട് പല സ്ഥലത്തും പറഞ്ഞിട്ടുണ്ട് മിമിക്രിയില് തുടങ്ങിയ യാത്ര സുരാജിനെ സിനിമയിലെത്തിച്ചു. വലതു കൈയ്യുടെ ശേഷിക്കുറവൊന്നും ദേശീയ പുരസ്കാരം നേടാന് നടന് തടസ്സമായിരുന്നില്ല.

കേരളത്തിലങ്ങോളം ഇങ്ങോളം അരവയറുമായി രാപകലില്ലാതെ മിമിക്രി കളിച്ചു നടന്ന കാലവും, അന്നേ മനസ്സില് കുടിയേറിയ സിനിമാ സ്വപ്നവും, അതിന് വേണ്ടി നേരിടേണ്ടി വന്ന അവഗണനകളും സുരാജിന് ഉണ്ടായിട്ടുണ്ട് രാജമാണിക്യം എന്ന ചിത്രം മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലെ ‘തിരോന്തോരം സ്ലാങ്’ എങ്ങിനെ നടന് ബ്രേക്ക് നല്കി.എന്നാല് അതേ ചിത്രത്തില് ആശിച്ചു മോഹിച്ചു ചെയ്ത വേഷം എഡിറ്റിങ് മുറിയിലെത്തിയപ്പോള് കട്ട് ചെയ്ത വേദനിക്കുന്ന അനുഭവവുമുണ്ട് ദേശീയ പുരസ്കാരം എന്തര് തള്ളേ എന്ന വിളിയുമായി മലയാള സിനിമയില് എത്തിയ സുരാജ് വെഞ്ഞാറമൂട് പിന്നീട് കുറേക്കാലം ആവര്ത്തന വിരസതയുടെ തടവറയില് പെട്ടുപോയി. അതില് നിന്നുള്ള മോചനത്തിന്റെ താക്കോലായാണ് അമേരിക്ക ഉള്‍പ്പെടെ ഉള്ള സ്റ്റജെ ഷോകളില്‍ നിന്നും ലഭിച്ചത് . എല്ലാം ചിത്രങ്ങളിലും നിറഞ്ഞു നിന്ന സുരാജ് വെഞ്ഞാറമൂട് ഇപ്പോള്‍ ടെലിവിഷന്‍ ഷോകളില്‍ സജീവമാണ്. എന്നാല്‍ സുരാജിനെ പെട്ടെന്ന് അവതാരക വേഷത്തില്‍ കണ്ടപ്പോള്‍ പലരും ചോദിച്ച ഒരു ചോദ്യമുണ്ട്. പുതിയ ഓഫറുകള് ഒന്നും വരാത്തതുക്കൊണ്ടാണോ അവതാരകനായി ടെലിവിഷന് ഷോകളില് തുടരുന്നത്? പക്ഷേ ആ ചോദ്യത്തിന് സുരാജ് പറയുന്ന മറുപടി ഇങ്ങനെ. എല്ലാം എന്റെ ഇഷ്ടങ്ങളാണ്, ഒരു അവതാരകനായി എത്തുമ്പോഴാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുത്ത് നില്ക്കുവാന് കഴിയൂ. അതു പോലെ വ്യത്യസ്തമായ അനുഭവങ്ങളാണെല്ലോ അഭിനയത്തിനും ആവശ്യം. സുരാജ് പറയുന്നു. ഞാന് അനുകരിക്കാറില്ല അവതാരകനാകുമ്പോള് ഞാന് ഞാനായിട്ടാണ്. ഒരിക്കലും മറ്റൊരാളെ അനുകരിക്കാറില്ല. സുരാജ് വെഞ്ഞാറമൂട് പറയുന്നു. പുരസ്കാരങ്ങളിലും സന്തോഷമുണ്ട് മികച്ച ഹാസ്യ കഥാപാത്രത്തിന് അവാര്ഡ് ലഭിച്ചപ്പോഴാണ് താന് ഏറെ സന്തോഷിച്ചത്. കാരണം നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിക്കുള്ള അംഗീകാരമാണല്ലോ പുരസ്കാരം എന്ന് പറയുന്നത്.

രാഷ്ട്രീയക്കാരെ ആക്ഷേപിച്ചുകൊണ്ടുള്ള ഹാസ്യത്തരങ്ങള് ടെലിവിഷന് റിയാലിറ്റി ഷോകളിലും സ്‌റ്റേജ് ഷോകളിലും സ്ഥിരം കാണാറുള്ളതാണ്. സിനിമയെയും സിനിമക്കാരെയും അനുകരിക്കുമ്പോള് അത് ഹാസ്യമായി മാറാറുമുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ, ഇപ്പോഴും പ്രദര്ശനം തുടരുന്ന എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിന്റെ കഥയെ ആസ്പദമാക്കിയും കോമഡി എത്തിയിരിക്കുന്നു. ഏഷ്യനെറ്റിലെ കോമഡി അവാര്‍ഡ് നൈറ്റിലാണ് സുരാജും സംഘവും എന്ന് നിന്റെ മൊയ്തീന് സിനിമയെ ഹാസ്യ വത്കരിച്ചത്.ഇത്തരം സമകാലിക കോമഡികള്‍ അവതരിപ്പിക്കുന്നതില്‍ സുരാജിനോളം കഴിവുള്ള മറ്റൊരു നടന്‍ ഉണ്ടോ എന്ന് സംശയമാണ് . ഈ അനുഗ്രഹീത നടന്റെ സാന്നിധ്യം ഫ്‌ലോറിഡാ കണ്‍വന്‍ഷന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കും .തന്നെയുമല്ല കണ്‍വന്‍ഷനില്‍ എത്തുന്ന പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉന്മേഷവും നല്‍കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ,സെക്രട്ടറി ഷാജി എഡ്വേര്‍ഡ് ,ട്രഷറാര്‍ ജോയ് ആന്റണി എന്നിവര്‍ അറിയി­ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here