മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിയ കാണികള്‍ക്ക് ഇന്ന് കൊടുത്ത കാശ് മുതലായ. ഡിവിലിയേഴ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവര്‍ക്കായി ഒരു വെടിക്കെട്ട് സദ്യ തന്നെ ദക്ഷണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് ഒരുക്കി.

ട്വന്റി-20 ലോകകപ്പിലെ ഏറ്റവും മികച്ച റണ്‍ചേസാണ് ഇന്ന് ഇംഗ്ലണ്ട് ദക്ഷണാഫ്രിക്കയ്‌ക്കെതിരെ നേടിയത്. ദക്ഷണാഫ്രിക്ക ഉയര്‍ത്തിയ 230 റണ്‍സ് 19.4 ഓവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറിക്കടന്നു.ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ദക്ഷണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യ പന്ത് മുതല്‍ തന്നെ അക്രമിച്ച് കളിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിശ്ചിത 20 ഓവറില്‍ 229 റണ്‍സാണ് അടിച്ച് കൂട്ടിയത്.
ഹാഷിം അംലയുടെയും ഡി കോക്കിന്റെയും(52) ജെ.പി.ഡുമിനിയുടേയും അര്‍ധസെഞ്ച്വറികളും ഡേവിഡ് മില്ലറുടെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും ബലത്തിലാണ് ദക്ഷണാഫ്രിക്ക കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഹാഷിം അംല 31 പന്തുകളില്‍ നിന്ന് ഏഴ് ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പടെ 58 റണ്‍സും ഡി കോക്ക് 24 പന്തുകളില്‍ നിന്ന് ഏഴ് ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പടെ 52 റണ്‍സും ജെ.പി ഡുമിനി 28 പന്തുകളില്‍ നിന്ന് 54 റണ്‍സും നേടി.അവസാന ഓവറുകളിലെ ഡേവിഡ് മില്ലറുടെ (12 പന്തില്‍ 28) വെടിക്കെട്ട് ബാറ്റിങ്ങും ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് വേഗത കൂട്ടി.
ഇംഗ്ലണ്ടിനായി മൊയ്ന്‍ അലി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഡേവിഡ് വില്ലി ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനറങ്ങിയ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്ക നിര്‍ത്തിയടത്തു നിന്നാണ് ആരംഭിച്ചത്. ആദ്യ പന്ത് തന്നെ ബൗണ്ടറിക്ക് പറത്തിയ ജെയ്‌സണ്‍ റോയ് വരാനിരിക്കുന്ന വെടിക്കെട്ടിന് തിരികൊളുത്തി. ആദ്യ രണ്ട് ഓവറുകളില്‍ നിന്ന് തന്നെ ഓപ്പണര്‍മാരായ ഹെയ്ല്‍സും റോയിയും ചേര്‍ന്ന് 44 റണ്‍സാണ് അടിച്ചു കൂട്ടിയത്.
മൂന്നാം ഓവറില്‍ 17 റണ്‍സ് നേടിയ ഹെയ്ല്‍സിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാമനായിറങ്ങിയ സ്‌റ്റോക്‌സ്(15) റോയ്ക്ക് പറ്റിയ പങ്കാളിയായി. സ്‌കോര്‍ 71ല്‍ നില്‍ക്കെ 43 റണ്‍സ് നേടിയ റോയിയുടെ വിക്കറ്റ് നഷ്ടമായി. 21 പന്തുകള്‍ നേരിട്ട റോയി അഞ്ച് ഫോറുകളും മൂന്ന് സിക്‌സറുകളും നേടി.

പിന്നീടെത്തിയ ജോ റൂട്ട് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനെയും (12), ജോസ് ബട്‌ലറിനെയും(21) കൂട്ടുപിടിച്ച് മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കി. 44 പന്തുകള്‍ നേരിട്ട റൂട്ട് ആറ് ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പടെ 83 റണ്‍സ് നേടി.
ജയ്ക്കാന്‍ 11 റണ്‍സ് വേണ്ടപ്പോള്‍ ജോ റൂട്ടിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ഒന്‍പതാമനായിറങ്ങിയ ക്രിസ് ജോര്‍ധനും മൊയ്ന്‍ അലിയും ചേര്‍ന്ന് ഒരോവറില്‍ ഒരു റണ്‍ എന്ന നിലയിലാക്കി. എന്നാല്‍ അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണെങ്കിലും കൂടുതല്‍ പരുക്കുകളിലാതെ മൊയ്ന്‍ അലി ടീമിനെ വിജയത്തീരത്തെത്തിച്ചു.
ദക്ഷണാഫ്രിക്കയ്ക്ക് വേണ്ടി കെയ്ല്‍ എബട്ട് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ റബാടാ രണ്ടും താഹിര്‍ ഡുമിനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
സ്‌കോര്‍: ദക്ഷണാഫ്രിക്ക 229-4 (20 ഓവര്‍)
ഇംഗ്ലണ്ട് 230-8 (19.4 ഓവര്‍)

LEAVE A REPLY

Please enter your comment!
Please enter your name here