ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 119 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ അ‍ഞ്ചാം ജയം. നായകൻ ധോണിയും കോഹ്‌ലിയുമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

11 പന്തിൽ 10 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. മുഹമ്മദ് ആമിറിനാണ് വിക്കറ്റ്. ആറു റൺസെടുത്ത ശിഖർ ധവാനെയും തുടർന്ന് വന്ന റെയനയെയും മുഹമ്മദ് സാമി പുറത്താക്കി. 24 റൺസെടുത്ത യുവ്‌രാജിനെ വഹാബ്റിയാസ് പുറത്താക്കി.
ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാൻ 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ118 റൺസെടുത്തു. 17 റൺസെടുത്ത ഷർജീൽ ഖാന്റെ വിക്കറ്റാണ് പാക്കിസ്ഥാന് ആദ്യം നഷ്ടമായത്. ഷർജീൽ ഖാനെ റെയ്നയുടെ പന്തിൽ ഹാർദിക് പാണ്ഡ്യപിടിച്ച് പുറത്താക്കി. 25 റൺസെടുത്ത അഹമ്മദ് ഷെഹസാദിനെ ബുമ്ര പുറത്താക്കി. എട്ടു റൺസെടുത്ത് അഫ്രിദിയെ പാണ്ഡ്യയും 22 റൺസെടുത്ത ഉമർ അക്മലിനെ ജഡേജയും 26 റൺസെടുത്ത മാലിക്കിനെ നെഹ്റയും പുറത്താക്കി. മഴമൂലം മൽസരം 18 ഓവറാക്കി വെട്ടിച്ചുരുക്കി.india-pak-match-1.jpg.image.576.432