ലോകകപ്പ് ട്വന്റി20 യിൽ ഇന്ന് രണ്ട് മൽസരങ്ങൾ. മുംബൈയിൽ നടക്കുന്ന ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് പോരാട്ടം. ബെംഗളൂരുവിൽ നടക്കുന്ന രണ്ടാം മൽസരത്തിൽ ശ്രീലങ്ക വെസ്റ്റിൻഡീസിനെ നേരിടും.

ആദ്യ മൽസരത്തിൽ പരാജയപ്പെട്ടവരാണ് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും. കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും ഇംഗ്ലണ്ടിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത് ബോളിങിലും ഫീൽഡിങിലും സംഭവിച്ച പിഴവുകളിലായിരുന്നു പിഴവുകൾ നികത്തി മികച്ച വിജയത്തോടെ ടൂർണമെന്റിൽ മടങ്ങി വരവിനാകും പ്രോട്ടീസ് ശ്രമിക്കുക. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ റെക്കോർഡ് സ്കോർ നേടിയ ബാറ്റിങ് നിര ഫോമിലാണ്. ശ്രീലങ്കയോട് തോറ്റെങ്കിലും അഫ്ഗാൻ ടീമും പ്രതീക്ഷയിലാണ്. ലങ്കയ്ക്കെതിരെ അർധസെഞ്ചുറി തികച്ച നായകൻ സ്റ്റാനിക്സായ് നേത‍ത്വം നൽകുന്ന ബാറ്റിങ് നിര, തന്നെയാണ് ടീമിന്റെ പ്രതീക്ഷ.

ആദ്യ മൽസരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ശ്രീലങ്കയും വെസ്റ്റിൻഡീസും ഇന്നിറങ്ങുന്നത്. ഫോമിലേക്ക് മടങ്ങിയെത്തിയ ദിൽഷനാമ് ടീമിന്റെ പ്രതീക്ഷ. പക്ഷെ മലിംഗ പരിക്കേറ്റ് മടങ്ങിത് ടീമിന് തിരിച്ചടിയാണ്. തകർപ്പൻ സെ‍ഞ്ചുറിയുമായി ഇംഗ്ളണ്ടിനെ ഒറ്റയ്ക്ക് തോൽപ്പിച്ച ക്രിസ് ഗെയ്്ലിലാണ് വിൻഡീസിന്റെ ആയുധം. ജയത്തോടെ സെമി പ്രവേശം ഉറപ്പിക്കാൻ ഇരു ടീമുകളുമിറങ്ങുമ്പോൾ ബെംഗളൂരുവിൽ മറ്റൊരു ക്ലാസിക്ക് പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here