മില്‍വാക്കി: സെന്റ് ആന്റ­ണീസ് സീറോ മല­ബാര്‍ മിഷ­നില്‍ ഈവര്‍ഷത്തെ വിശു­ദ്ധ വാരാ­ച­രം ഭക്തി­നിര്‍ഭ­ര­മായി ആച­രി­ക്കു­ന്നു. വെസ്റ്റ് അലിസ് സെന്റ് അലോ­ഷ്യസ് പള്ളി­യില്‍ (1414 S 93rd st, West Allis, WI 53214) മാര്‍ച്ച് 19­-ന് ശനി­യാഴ്ച വൈകിട്ട് 6 മണി മുതല്‍ ഫാ. നവീന്‍ ഒ.­എ­സ്.സി നയിക്കുന്ന ധ്യാനം, ഓശാന ഞായ­റാഴ്ച ഉച്ച­ക­ഴിഞ്ഞ് 2 മണിക്ക് ആഘോ­ഷ­പൂര്‍വ്വ­മായ കുര്‍ബാ­ന, കുരു­ത്തോല പ്രദ­ക്ഷി­ണം എന്നി­വ­യോ­ടു­കൂടി പീഡാ­നു­ഭവ വാരാ­ച­ര­ണ­ത്തിന് തുട­ക്കം­കു­റി­ക്കും.

പെസഹാ വ്യാഴാഴ്ച രാത്രി 9 മണിക്ക് തിരു­വ­ത്താഴ കര്‍മ്മാ­ച­ര­ണം, അപ്പം­മു­റി­ക്കല്‍ ശുശ്രൂഷ എന്നി­വയും ദുഖ­വെ­ള്ളി­യാഴ്ച വൈകിട്ട് 7 മണിക്ക് പീഡാ­നു­ഭവ വായ­ന, വെന­റേ­ഷന്‍ ഓഫ് ദി ക്രോസ്, കുരി­ശിന്റെ വഴി എന്നി­വ­യു­ണ്ടാ­യി­രി­ക്കും. ഈസ്റ്റര്‍ദിനം ഉച്ച­ക­ഴിഞ്ഞ് രണ്ടു­മ­ണിക്ക് ആഘോ­ഷ­പൂര്‍വ്വ­മായ കുര്‍ബാ­ന, സി.­സി.ഡി വിദ്യാര്‍ത്ഥി­ക­ളുടെ കലാ­പ­രി­പാ­ടി­കള്‍, ഡിന്നര്‍ എന്നി­വ­യോ­ടു­കൂടി സമാ­പി­ക്കുന്ന വിശു­ദ്ധ­വാര തിരു­കര്‍മ്മ­ങ്ങള്‍ക്ക് സീറോ മല­ബാര്‍ മിഷന്‍ ഡയ­റ­ക്ടര്‍ ഫാ. ആന്റണി മണി­യ­മ്പ്രാ­യിലും, മിഷ­നിലെ മറ്റു മല­യാളി വൈദീ­കരും നേതൃത്വം നല്‍കും. വിശ­ദ­വി­വ­ര­ങ്ങള്‍ക്ക് സന്ദര്‍ശി­ക്കുക: www.malayalammass.com ട്രസ്റ്റ് തോമസ് തറ­പ്പില്‍ അറി­യി­ച്ച­താ­ണി­ത്.

LEAVE A REPLY

Please enter your comment!
Please enter your name here