ന്യൂയോര്‍ക്ക്: ആത്മീയ ചൈതന്യം നിറഞ്ഞു തുളമ്പുന്ന ഭക്തി നിര്‍ഭരവും, ശ്രുതി മധുരവുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ‘സ്വര്‍ഗ്ഗ സന്തോഷം’ എന്ന ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യന ചെയര്‍മാന്‍ ഫാ.ഡേവിഡ് ചിറമ്മല്‍ നിര്‍വ്വഹിച്ചു.
മാര്‍ച്ച് 12 ശനി വൈകീട്ട് ന്യൂയോര്‍ക്ക് ടൈസണ്‍ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ പ്രസിഡന്റ് ശിവന്‍ മുഹമ്മയില്‍ നിന്നും സ്വര്‍ഗ്ഗ സന്തോഷം ആല്‍ബം സ്വീകരിച്ചാണ് ഫാ.ചിറമ്മല്‍ പ്രകാശനം നടത്തിയത്.

ന്യൂയോര്‍ക്കിലെ മലയാളികള്‍ക്കു സുപരിചിതനായ പ്രശസ്ത ഗായകന്‍ ഷാജു എം. പീറ്ററാണ് ഈ സംഗീത ആല്‍ബം തയ്യാറാക്കിയത്. സുപ്രസിദ്ധ സിനിമാ പിന്നണി ഗായിക സുജാത, കെസ്റ്റര്‍, ഫാ.ജോണ്‍സണ്‍ വര്‍ഗീസ്, നിലമ്പൂര്‍ കാര്‍ത്തികേയന്‍, ആശാജി മേനോന്‍, രാധിക തിലക്, രാജലക്ഷ്മി, രമേശ് മുരളി എന്നിവരാണ് സംഗീത ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
ആല്‍ബത്തിന്റെ വില്‍പനയില്‍ നിന്നും ലഭിക്കുന്ന അധികവരുമാനം കേരളത്തിലെ സാധു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഷാജി പീറ്റര്‍ പറഞ്ഞു.

ചടങ്ങില്‍ ഐ.പി.സി.എന്‍.എ. ജനറല്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കടാംപുറം തുടങ്ങിയവര്‍ സംബന്ധിച്ചു.getNewsImages (1)

LEAVE A REPLY

Please enter your comment!
Please enter your name here