ചൊവ്വയില്‍ 2030 കളോടെ മനുഷ്യനെയെത്തിക്കാനുള്ള പദ്ധതിക്ക് ആക്കം പകര്‍ന്നുകൊണ്ട് പുതിയ റോക്കറ്റ് എഞ്ചിന്‍ നാസ പരീക്ഷിച്ചു.
നാസയുടെ പുതിയ ‘സ്‌പേസ് ലോഞ്ച് സിസ്റ്റ’ത്തിന് ( SLS ) കരുത്തുപകരുന്ന ആര്‍എസ്-25 റോക്കറ്റ് എഞ്ചിന്റെ ( RS-25 rocket engine ) ആദ്യപരീക്ഷണം കഴിഞ്ഞ ദിവസം നടന്ന കാര്യമാണ് നാസ വെളിപ്പെടുത്തിയത്. 2018 ഓടെ എസ്.എല്‍.എസ്. വിക്ഷേപണസജ്ജമാകുമെന്ന് കരുതുന്നു.
നാസ നിര്‍ത്തലാക്കിയ സ്‌പേസ് ഷട്ടില്‍ പ്രോഗ്രാമിന്റെ പിന്‍ഗാമിയാണ് എസ്.എല്‍.എസ്.
നാസയുടെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് എസ്.എല്‍.എസ്. മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിലുപയോഗിച്ച ‘സാറ്റേണ്‍ -5’ ( Saturn V ) റോക്കറ്റിനെക്കാള്‍ ശക്തിയേറിയതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here