ഗാർഹിക തൊഴിലാളികൾക്കായി പുതിയ വൈദ്യപരിശോധനാ വ്യവസ്ഥകൾ കൊണ്ടുവരുമെന്ന് ആരോഗൃ മന്ത്രാലയം അറിയിച്ചു. വൈദ്യപരിശോധനയ്‌ക്കു ഹെൽത്ത് കാർഡ് വേണമെന്ന വ്യവസ്‌ഥയിൽ നിന്നു വിദേശികളെ ഒഴിവാക്കിയതായും മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്‌ദുർറഹ്‌മാൻ അറിയിച്ചു.

പാസ്‌പോർട്ടിൽ വീസ പതിക്കാനുള്ള വൈദ്യപരിശോധനയ്‌ക്കു ഹെൽത്ത് കാർഡ് വേണമെന്ന വൃവസ്‌ഥയിലാണു മന്ത്രാലയം ഇളവു നൽകിയത്. ഗാർഹികത്തൊഴിലാളി വീസയിൽ വരുന്നവർക്ക് എയ്‌ഡ്‌സ്, ക്ഷയം, കരൾരോഗം, മഞ്ഞപ്പിത്തം, പകരുന്ന ചർമരോഗങ്ങൾ എന്നിവയില്ലെന്ന് ഉറപ്പാക്കും. ഇതിനു പുറമേ വീട്ടുജോലിക്കാരികൾക്കു ഗർഭപരിശോധനയും നടത്തും. ഹെപ്പറ്റൈറ്റിസ് സി വിഭാഗത്തിൽ പെടുന്ന രോഗങ്ങളിൽ നിന്ന് ആരോഗ്യമേഖലയിലെ ജോലിക്കാരും സുരക്ഷിതമായിരിക്കണം.

വിവിധ ആരോഗ്യ മേഖലയിലുള്ളവർക്കും ബാർബർഷോപ്പുകളിലെ ജീവനക്കാർക്കും പുതിയ വൈദ്യപരിശോധന വേണ്ടിവരും. വൈദ്യപരിശോധനയ്‌ക്കുള്ള നിരക്കു നിശ്‌ചയിച്ചത് 260 ദിർഹമണ്. ഇതിൽ മാറ്റം വരുത്തിയിട്ടില്ലെന്നു ഡോ. ഹുസൈൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here