ദുബായിലെ വിമാനത്താവളങ്ങള്‍ നിരീക്ഷിക്കാന്‍ 9221 സുരക്ഷാ ക്യാമറകള്‍. അത്യാധുനിക ക്യാമറക്കണ്ണുകളുടെ നിരീക്ഷണം പ്രത്യേക ഓപ്പറേഷന്‍ റൂമുമായി ബന്ധിച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

വിമാനത്താവളങ്ങളോട് അനുബന്ധിച്ചുള്ള കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ ദുബായ് പൊലീസ് ഹെഡ്‌ക്വോര്‍ട്ടേ്‌ഴസ് ഓപ്പറേഷന്‍ മുറികളുമായും എയര്‍പോര്‍ട്ട് ക്യാമറകള്‍ ബന്ധിപ്പിച്ചു. കൂടാതെ 4800 ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്. യാത്രക്കാരുടെ ശരീര ഭാഷയും അംഗവിക്ഷേപങ്ങളും അതിസൂക്ഷ്മമായി മനസ്‌സിലാക്കാന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ് അതിഥികളെ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1053 ക്രിമിനല്‍ കേസുകള്‍ രേഖപ്പടുത്തിയിരുന്നു. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ അതിവേഗ നടപടികളുണ്ട്. നിരോധിത സാധനങ്ങളുമായി വരുന്നവരെ കണ്ടെത്താന്‍ 20 മിനിറ്റാണ് വേണ്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ 20 സെക്കന്‍റ് മതി. നിരോധിത സാധനങ്ങള്‍ കണ്ടെത്തിയാല്‍ സ്‌കാനിങ്ങിനും രേഖകള്‍ പകര്‍ത്തുന്നതിനും വേണ്ടി കൊണ്ടുപോകും. ഇതിനുശേഷം പൊലീസ് നടപടികള്‍ക്കായി കൈമാറി അറസ്റ്റ് രേഖപ്പെടുത്തും. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കുന്ന വിധം വിമാനാത്തവളത്തിലെ പ്രക്രിയകള്‍ സ്മാര്‍ട്ട് ആയതായി സുരക്ഷാ ചുമതലയുള്ള ബ്രിഗേഡിയര്‍ അലി അതീഖ് ബിന്‍ ലാഹെജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here