റോമിൽ ഫ്രാൻസിസ് മാർപാപ്പ സ്ത്രീകളുൾപ്പെടെയുള്ള അഭയാർഥികളുടെ കാൽകഴുകി ശുശ്രൂഷയർപിച്ചു. റോമിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കാസിൽ ന്യുയോവോ പട്ടണത്തിലെ അഭയാർഥി കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് മാർപാപ്പ അനുഗ്രഹവർഷം ചൊരിഞ്ഞത്. ലിബിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥി പ്രവാഹം തടയണമെന്ന് യൂറോപ്പിലുടനീളം ആവശ്യം വർധിക്കുമ്പോഴാണ് അഭയാർഥികളെ സഹായിക്കണമെന്ന നേരിട്ടുള്ള സന്ദേശം നൽകാൻ മാർപാപ്പ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here