ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ്‌ കോമേഴ്‌സിന്റെ ജനറൽ ബോഡി യോഗം മാർച്ച്‌ ഇരുപത്തി ആറാം തിയതി ശനിയഴിച്ച മുന്നു മണിക്ക് ന്യൂ റോഷലിലുള്ള ഷെർലീസ് ഇന്ത്യൻ റസ്റ്റൊറന്റിൽ (16 Leroy Place, New Rochelle, NY 10805) കുടുന്നതണന്നു സെക്രട്ടറി ജോയി ഇട്ടൻ അറിയിച്ചു. എല്ലാ അംഗങ്ങളും കൃത്യ സമയത്ത് തന്നെ എത്തിചേരണം എന്നും അഭ്യർധിച്ചു.

അമേരിക്കൻ വ്യാപാര- വ്യവസായ സംരംഭകർ ക്ക്‌ ബിസിനസ്‌ വളർച്ചയ്‌ക്ക്‌ അനുയോജ്യമായ വിദഗ്‌ധോപദേശവും, സഹായവും നൽകുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ്‌ കോമേഴ്‌സിന്റെ പ്രവർത്തനം പുതിയ ഒരു തലത്തിലേക്ക് എത്തിക്കുന്നതിനും ഭാവി പരിപാടികൾ ആസുത്രണം ചെയ്യുന്നതിനും വേണ്ടിയാണു ജനറൽ ബോഡി യോഗം കുടുന്നത്. വ്യാപാരി വ്യവസായികളുടെ വളർച്ചയ്‌ക്കുവേണ്ടി വിജ്ഞാനപ്രദമായ സെമിനാറുകൾ, വിവിധ വിഷയങ്ങളിൽ നിയമ സഹയം നൽകുക , അമേരിക്കയിൽ ബിസിനസ് സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കും വേണ്ട എല്ലാ സഹായങ്ങളും നല്‍കുക എന്നത്‌ ഐ.എ.എം.സ.സിയുടെ പ്രവര്‍ത്തന ഉദ്ദേശ്യങ്ങളിൽ ചിലത് മാത്രമാണ്.

ഈ ജനറൽ ബോഡി യോഗത്തിലേക് എല്ലാ മെംബേർസും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണം എന്ന് പ്രസിഡന്റ്‌ മാധവൻ ബി. നായർ സെക്രട്ടറി ജോയ് ഇട്ടൻ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here