സൌദിയിലെ അബഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവുര്‍ എഴിപ്പുറം സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. 29 വയസായിരുന്നു. അല്‍ വതനിയ ഡിസ്ട്രിബൂഷന്‍ കമ്പനിയിലെ അബഹ ശാഖാ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു. അബഹയില്‍നിന്നും ബിശയിലേക്ക് പത്രവുമായി പോയി തിരികെ വരുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സന്ദര്‍ശക വീസയിലെത്തിയ ഭാര്യയും മകളും 20 ദിവസം മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയത്. സംസ്കാരം പിന്നീട് നാട്ടില്‍.

LEAVE A REPLY

Please enter your comment!
Please enter your name here