മലയാള സിനിമയില്‍ പൂരത്തിന്റെ പൊലിമ വിളിച്ചറിയിച്ചു കൊണ്ടൊരു പാട്ട് കൂടി. കുഞ്ചാക്കോ ബോബനും ശ്യാമിലിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ പൂരപ്പാട്ട് ഒരു ഫോക് ഗാനത്തിന്റെ തുടി താളം ശരിക്കും ആവാഹിച്ച് അവതരിപ്പിക്കുന്നുണ്ട്. വിജയ് യേശുദാസും സിതാര കൃഷ്ണകുമാറും ചേര്‍ന്ന് ആലപിച്ച പൂരം കാണാന്‍ നീയും പോരെന്റെ പെണ്ണെ, ചേലം ചാന്തും തന്നീലല്ലോ പെണ്ണെ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ മ്യൂസിക്ക് 247 പുറത്തിറക്കി. സൂരജ് എസ്. കുറുപ്പ് എഴുതി ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം.

ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോയ്ക്ക് പുറമെ മനോജ് കെ ജയനും രഞ്ജി പണിക്കരും സൈജു കുറുപ്പും സുരേഷ് കൃഷ്ണയുമെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രം വിഷുവിന് തിയ്യറ്ററുകളില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here