ന്യൂയോര്‍ക്ക് ഫോമയുടെ കരുത്തനായ അമരക്കാരന്‍ ആനന്ദന്‍ നിരവേലിന് മലയാളിയുടെ വരും തലമുറയെക്കുറിച്ച് വാനോളമെത്തുന്ന പ്രതീക്ഷകളാണ്. സ്വന്തം ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ബന്ധ ശ്രദ്ധാലുവായ അദ്ദേഹം വളരെയേറെ ദീര്‍ഘദൃഷ്ടിയുടേയും ഉള്‍ക്കാഴ്ചകളുടേയും ഒരു ഈറ്റില്ലമാണ്. വരും തലമുറയ്ക്കുവേണ്ടി ഫോമയാകുന്ന അള്‍ത്താരയില്‍ സമര്‍പ്പിക്കപ്പെടുന്ന ഒരു സഹന ബലിയാണ് അദ്ദേഹത്തിന്റെ ജീവിത സപര്യ. എന്തു വിലകൊടുത്തും യുവജനങ്ങളുടെ ഭാവി ഭാസുരമാക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത വ്രതമാണ്.

അതുകൊണ്ടു തന്നെ ഫോമാ 2016 സംഗമം യുവജനങ്ങളുടെ ഒരു ഉത്സവ പറമ്പാവും. അദ്ദേഹത്തിന്റെ വാത്സല്യം തൊട്ടറിഞ്ഞ നൂറുകണക്കിന് യുവജനങ്ങളായിരിക്കും 2016 സംഗമത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മലയാളിയുടെ സാംസ്‌ക്കാരിക അധ്യാത്മിക പാരമ്പര്യത്തിന്റെ ദീപശിഖ തലമുറ കൈമാറി കെടാതെ സൂക്ഷിക്കുവാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് താളമേളക്കൊഴുപ്പിനേക്കാള്‍ ഈ സംഗമം ലക്ഷ്യം വയ്ക്കുക.

ഈ നേട്ടം കൈവരിക്കുവാന്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ തന്നെ യുവജനങ്ങള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നു. ഫോമാ സംഗമത്തെ തിലകച്ചാര്‍ത്തണിയിക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ കൂടാതെ അനേകം കായിക, സാഹിത്യ സല്ലാപ സമ്മേളനങ്ങള്‍ യുവജനങ്ങള്‍ക്കായി വാതായനം തുറക്കും. ശാരീരിക സൗന്ദര്യത്തിനുപരിയായി മാനസിക,ബൗദ്ധിക പ്രതിഭകളെ മിസ് ഫോമാ മത്സരം കണ്ടെത്തും അറിവുകളുടെയും ഉറവകളുടേയും സാധ്യതകളുടേയും വറ്റാത്ത സ്രോതസായ നമ്മുടെ ഈ പുണ്യഭൂവില്‍ എങ്ങിനെ വിജയ ശ്രീലാളിതരാവാം എന്ന മാര്‍ഗ നിര്‍ദേശവുമായി തഴക്കവും പഴക്കവും ചെന്ന ആചാര്യന്മാര്‍ യുവജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

യുവജനങ്ങളുടെ സാഹിത്യപരിപോഷണത്തിനായി ഫോമാ പ്രസിദ്ധീകരണത്തിന്റെ ഇരുപതില്‍പരം താളുകളാണ് മാറ്റിവയ്ക്കപ്പെട്ടിരിക്കുക. ഇതിലേയ്ക്ക് കഥകള്‍ കവിതകള്‍ ലേഖനങ്ങള്‍ ചിത്രരചനകള്‍, ഖണ്ഡനപരവും മണ്ഡനപരവുമായ ഉപന്യാസങ്ങള്‍ എന്നിവ ഫോമാ സാദരം ക്ഷണിക്കുന്നു. ഇതിന്റെ വിജയത്തിനായി മാതാപിതാക്കളുടെ അതിരു കവിഞ്ഞ സഹകരണം ഫോമാ പ്രതീക്ഷിക്കുന്നു.

യുവജനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു മഹാ ശിങ്കാരി മേളം ഫോമയുടെ തിരുമുറ്റത്ത് തിമിര്‍ത്താടും. ഫോമയുടെ തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ യുവജന പങ്കാളിത്തം ഫോമയുടെ ജനകീയതയുടേയും അംഗീകാരത്തിന്റേയും കൂട്ടായ്മയുടേയും ശക്തിയുടേയും അളവുകോല്‍ എന്നതില്‍ രണ്ടുപക്ഷമില്ല. ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും ആര്‍ത്തിരമ്പിവരുന്ന യുവജനത വളരെയേറെ ആശാവഹം തന്നെ.

ഈ മഹത് സംരംഭത്തിന് സാക്ഷികളാകുവാനും ചരിത്രം രചിക്കപ്പെടുന്ന ദിനങ്ങളില്‍ ഭാഗഭാക്കുകളാവാനും ഫോമാ ഏവരേയും സാദരം സ്വാഗതം ചെയ്യുന്നു. കൂടൂതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. www.fomaa.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ആനന്ദന്‍ നിരവേല്‍ (പ്രസിഡന്റ്) ഷാജി എഡ്‌വേര്‍ഡ് (സെക്രട്ടറി) ജോയ് ആന്റണി (ട്രഷറര്‍) മാത്യു വര്‍ഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here