2016-2018 കാലയളവില്‍ ഫോമയെ നയിക്കുവാന്‍ തയാറെടുക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി ഫോമ മിഡ് അതലാന്റിക് റീജിയണ്‍ വേദിയൊരുക്കുന്നു. 2016 ഏപ്രില്‍ 9 ന് വൈകിട്ട് ഫിലദല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ഫോമ മിഡ് അതലാന്റിക് റീജിനല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ഫോമ മിഡ് അതലാന്റിക് റീജിനല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഉച്ചക്ക് 3 മണിക്കാണ് മീറ്റ് ദി കാന്‍ഡിഡേറ്റ് എന്ന പരിപാടിക്ക് (ഒ ന്‍ വി നഗര്‍) വേദി ഒരുങ്ങുന്നത്.

ഇതില്‍ പങ്കെടുക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഫോമയുടെ പ്രവര്‍ത്തകരുമായി സംവദിക്കുവാനും ആശയങ്ങള്‍ പങ്കു വയ്ക്കുവാനും സംഘാടകര്‍ അവസരം ഒരുക്കുന്നു, വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളം ചാനലുകളും മറ്റു പ്രമുഖ അച്ചടി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരും െ്രെട സ്‌റ്റേറ്റില്‍ നിന്നുള്ള ഫോമയുടെ ഇലക്ഷന്‍ ഡെലിഗേറ്റുമാരും പങ്കെടുക്കുന്ന മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ ഇതിനോടകം തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് ഫോമ മിഡ് അതലാന്റിക് റീജിനല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തിലിനെ സമീപിച്ചു കഴിഞ്ഞു!

എല്ലാ സംഘടനാ പ്രവര്‍ത്തകരെയും 2016 ഏപ്രില്‍ 9 ന് ഒ ന്‍ വി നഗറി ലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് യോഹന്നാന്‍ ശങ്കരത്തില്‍ 2157780162

വാര്‍ത്ത: ജോസഫ് ഇടിക്കുള

image

LEAVE A REPLY

Please enter your comment!
Please enter your name here