cherise-spa-chair

കസേര:
ഇരിക്കാൻ
ഇടം തേടി വന്ന മന്ത്രിയോട്
കസേര ചോതിച്ചു
“ഇരിക്കുവാൻ തിടുക്കമോ
എണ്റ്റെ കാലു നാലും
ആടി ഇരിക്കുകയാണ് ”
മന്ത്രി ചൊല്ലി
“എനിക്കാടുന്ന കസേരയാനിഷ്ട്ടം
കാലു വാരുവാൻ എളുപ്പമാണല്ലോ”
ഇണങ്ങിയും പിണങ്ങിയും
വളർന്നും പിളരന്നും
പല കളി കണ്ട കസേര വീണ്ടും പൊട്ടിച്ചിരിച്ചു.

 

ആന:
മതമില്ലാത്ത
ആനയെ
മനുഷ്യൻ
മതവെള്ളത്തിൽ
മാമോതീസ മുക്കിയെടുത്തു
ഇന്നു മദമിളകി
കൊമ്പു കുലുക്കി
കൊലവിളിച്ചു നിൽക്കുന്നവൻ …..

LEAVE A REPLY

Please enter your comment!
Please enter your name here