ഡാളസ്സ്: നോര്‍ത്ത് അമേ­രി­ക്ക­യില്‍ ഐ.­പി.­സി സഭ­ക­ളില്‍ നിന്നുള്ള സഭാ­ശു­ശ്രൂ­ഷ­ക­രു­ടെയും ലീഡേ­ഴ്‌സി­ന്റെയും സംയുക്ത സേമ്മേ­ള­ന­ത്തിന്റെ ഒരു­ക്ക­ങ്ങള്‍ പുരോ­ഗ­മി­ക്കു­ന്നു. ഐ.­പി.സി ഹെബ്രോന്‍ (ഗാര്‍ലന്റ്) സഭാ­മ­ന്ദി­ര­ത്തില്‍ ഏപ്രില്‍ 20 ന് കോണ്‍ഫ­റന്‍സ് ആരം­ഭി­ക്കു­ന്നു. അമേ­രി­ക്ക­യില്‍ വിവിധ സംസ്ഥാ­ന­ങ്ങ­ളില്‍ നില­വി­ലുള്ള ഈസ്റ്റേണ്‍ റീജി­യന്‍, വെസ്റ്റേണ്‍ റീജി­യന്‍, സെന്റര്‍ റീജി­യന്‍ സൗത്ത് ഈസ്റ്റേണ്‍ റീജി­യന്‍, മിഡ് വെസ്റ്റ് റീജി­യന്‍ എന്നി­വി­ട­ങ്ങ­ളില്‍ നിന്നുള്ള സഭാ­ശു­ശ്രൂ­ഷ­കരും സഭാ­ലീ­ഡേ­ഴ്‌സു­മാണ് ഈ കോണ്‍ഫ­റന്‍സിന്റെ മുഖ്യ അതി­ഥി­കള്‍.

ഡോ.­ര­മേഷ് റിച്ചാര്‍ഡ്, ഡോ.­ഡേ­വിഡ് ഗിബ്‌സ്, ഡോ.­വ­ത്സന്‍ ഏബ്രഹാം തുട­ങ്ങി­യ­വ­രാണ് പ്രധാന പ്രസം­ഗ­കര്‍. ഡാളസ് തിയോ­ള­ജി­ക്കല്‍ സെമി­നാ­രി­യിലെ ഗ്ലോബല്‍ തിയോ­ള­ജി­ക്കല്‍ എന്‍കേ­ജ്‌മെന്റ് ആന്റ് പാസ്റ്റ­റല്‍ മിനി­സ്ട്രിസ് വിഭാഗം പ്രഫ­സ­റായ ഡോ.­ര­മേഷ് റിച്ചാര്‍ഡ് അറി­യ­പ്പെ­ടുന്ന പ്രഭാ­ഷ­ക­നാ­ണ്. ആഫ്രിക്ക ലാറ്റി­ന­മേ­രിക്ക തുട­ങ്ങിയ രാജ്യ­ങ്ങ­ളിലെ സഭാ­ശു­ശ്രൂ­ഷ­കര്‍ക്ക് നേതൃ­ത്വം­കൊ­ടു­ക്കുന്ന രമേഷ് ട്രെയി­നേഴ്‌സ് ഓഫ് പാസ്റ്റേഴ്‌സ് ഇന്റര്‍നാ­ഷ­ണല്‍ കൊയ­ലീ­ഷന്‍ (Topic) സ്ഥാപ­ക­നാ­ണ്.

ക്രിസ്ത്യന്‍ ലോ അസോ­സി­യേ­ഷന്‍ പ്രസി­ഡന്റായ ഡോ.­ഡേ­വിഡ് ഗിബ്‌സ് പീഡ­ന­ങ്ങള്‍ക്കി­ര­യാ­കുന്ന സഭാ­വി­ശ്വാ­സി­കള്‍ക്കും ശുശ്രൂ­ഷ­കര്‍ക്കും നിയ­മ­പ­രി­രക്ഷ നല്‍കുന്ന പ്രവര്‍ത്ത­ന­ങ്ങ­ളില്‍ നാല് പതി­റ്റാ­ണ്ടില്‍ അധി­ക­മായി പ്രവര്‍ത്തി­ക്കു­ന്നു. ഐ.­പി.സി മുന്‍ സെക്ര­ട്ട­റി­യാ­യി­രുന്ന ഡോ.­വ­ത്സണ്‍ ഏബ്രഹാം ഗോസ്പല്‍ ഔട്ട് റീച്ച് പ്രസി­ഡന്റും വേദ പണ്ഡി­തനും അറി­യ­പ്പെ­ടുന്ന കണ്‍വന്‍ഷന്‍ പ്രസം­ഗ­ക­നു­മാ­ണ്. കോണ്‍ഫ­റന്‍സ് ഹാളിനു സമീ­പ­മുള്ള ഡയ്‌സ് ഇന്‍ ഹോട്ടല്‍ സമു­ച്ച­യ­ത്തില്‍ അതി­ഥി­കള്‍ക്ക് താമ­സ­സൗ­കര്യം ലഭ്യ­മാ­ണ്. ഇത­ര­വി­ഭാ­ഗ­ത്തില്‍ നിന്നുള്ള സഭാ­ശു­ശ്രൂ­ഷ­കര്‍ക്കും നേതൃ­രം­ഗത്ത് പ്രവര്‍ത്തി­ക്കു­ന്ന­വര്‍ക്കും ഈ കോണ്‍ഫറന്‍സില്‍ പങ്കെ­ടു­ക്കാ­വു­ന്ന­താ­ണെന്ന് കോണ്‍ഫ­റന്‍സ് കോ. ഓര്‍ഡി­നേ­റ്റര്‍ പാസ്റ്റര്‍ ഷാജി ഡാനി­യേല്‍ അറി­യി­ച്ചി­രി­ക്കു­ന്നു.

കോണ്‍ഫ­റന്‍സില്‍ പങ്കെ­ടു­ക്കാന്‍ താല്‍പ­ര്യ­മു­ള്ള­വര്‍ ഏപ്രില്‍ 15 മുപന്‍പ് രജി­സ്‌ട്രേ­ഷന്‍ ചെയ്യു­ക. വ്യക്തി­കള്‍ക്ക് (single) 50 ഡോള­റാ­ണ് രജി­സ്‌ട്രേ­ഷന്‍ ഫീസ്. ഏപ്രില്‍ 23-ന് പൊതുസമ്മേനത്തോടു­കൂടി കോണ്‍ഫ­റന്‍സ് സമാ­പി­ക്കും. വിജ്ഞാ­ന­ത്തിന്റെ വാതാ­യ­ന­ങ്ങള്‍ തുറ­ക്കുന്ന അസു­ലഭ ദിന­ങ്ങള്‍ ഒരു­ക്കി­യി­രി­ക്കു­ന്നത് മിഡ് വെസ്റ്റ് റീജി­യന്‍ ഭാര­വാ­ഹി­ക­ളാ­കു­ന്നു.

വിശ­ദ­വി­വ­ര­ങ്ങള്‍ക്ക് : പാസ്റ്റര്‍ ഷാജി ഡാനി­യേല്‍ 713-586-958, പാസ്റ്റര്‍ പി.­സി.­ജേ­ക്കബ് 405-921-38
Email: pastorpcjacob@gmail.com
Conference Center : IPC Hebron, 1751 wall strect, Garland, Texas 75041

LEAVE A REPLY

Please enter your comment!
Please enter your name here