ചലച്ചിത്ര പിന്നണിഗായിക പി സുശീലയ്ക്ക് ഗിന്നസ് റെക്കോഡ്. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചത് പരിഗണിച്ചാണ് ഗിന്നസില്‍ ഇടംനേടിയത്. മലയാളം, തമിഴ്, കന്നട തുടങ്ങി പന്ത്രണ്ടോളം ഇന്ത്യന്‍ഭാഷകളിലായി 17,695 ഗാനങ്ങള്‍ പാടിയെന്ന അപൂര്‍വനേട്ടത്തിനാണ് സുശീല അര്‍ഹയായത്. 1952ലെ പെട്രെ തായ് എന്ന തമിഴ്സിനിമയില്‍ യുഗ്മഗാനത്തിലൂടെയാണ് ഗായികയായി അരങ്ങേറ്റം. ഇവര്‍ക്ക് അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമെന്നാണ് അംഗീകാരത്തിന് സുശീലയുടെ ആദ്യപ്രതികരണം. എന്റെ വളര്‍ച്ച പടിപടിയായിരുന്നു. എന്റെ ശബ്ദത്തെ പ്രണയിച്ച ഭര്‍ത്താവിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഡോക്ടറായ അദ്ദേഹം ആ കരിയര്‍ എനിക്കുവേണ്ടി ത്യജിച്ചു. എനിക്കൊപ്പംനിന്നു– സുശീല പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here