ഹൃത്വിക് റോഷന്റെ പരാതിയില്‍ കങ്കണ റാണത്തിനും സഹോദരിക്കും മുംബൈ പൊലീസ് മൊഴിനല്‍കാന്‍ സമന്‍സ് അയച്ചു. ഹൃത്വിക്– കങ്കണ പ്രണയം തകര്‍ന്നതായി അടുത്തിടെ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൃത്വിക് തുടര്‍ച്ചയായി തനിക്ക് ഇ–മെയില്‍ സന്ദേശം അയച്ചെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് തന്റെ പേരില്‍ മറ്റാരോ ഇ–മെയില്‍ ഉണ്ടാക്കിയെന്ന് ഹൃത്വിക് പരാതി നല്‍കിയത്. സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്ന് ഉത്തരവുള്ളതിനാല്‍ സമന്‍സിനെ ചോദ്യംചെയ്യുമെന്ന് കങ്കണയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here