ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ടെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ. ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു. വളരെ കഴിവുള്ള മികച്ച ടീമാണ് ഇന്ത്യയെന്ന് വോൺ പറഞ്ഞു. ‘ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കുമ്പോൾ വളരെ സമ്മർദം അനുഭവപ്പെടും. ഇന്ത്യൻ ജനതയുടെ പിന്തുണ മുഴുവൻ ലഭിക്കുന്ന സംഘമാണ് ടീം ഇന്ത്യ. ഇന്ത്യൻ ടീമിന്റെയോ മറ്റേതെങ്കിലും ടീമിന്റെയോ പരിശീലകനായാൽ നിലവിലുള്ള മറ്റു പ്രവർത്തനങ്ങളൊക്കെ മാറ്റിവയ്ക്കും.’ – വോൺ പറഞ്ഞു. സച്ചിൻ തെൻഡുൽക്കർ, ബ്രെറ്റ് ലീ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് വോൺ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here