ടെല്‍ അവീവ് > നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ ചെറുവിമാനം കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.  ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് വിമാനം അടിയന്തരമായി കടലില്‍ ഇറക്കിയത്.

വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും നിസാര പരിക്കുണ്ട്. കടല്‍ക്കരയിലുള്ള വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മറ്റ് വഴികളില്ലാതായതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം കടലില്‍ ഇറക്കുകയായിരുന്നു.

സ്ഡെ ദോവ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന വിമാനമാണ് യാത്രാമദ്ധ്യേ നിയന്ത്രണം വിട്ട് മെഡിറ്ററേനിയന്‍ കടലില്‍ അടിയന്തരമായി ഇറക്കിയത്. കടലില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്നും സുരക്ഷാസൈന്യം പൈലറ്റുമാരേയും യാത്രക്കാരേയും രക്ഷപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here