ഫിലാഡല്‍ഫിയ : ഫൊക്കാനായുടെ ആദ്യകാല സംഘാടകന്‍, ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്, മലയാളം സ്‌കൂളിന്റെ പ്രിന്‍സിപ്പലും അമേരിക്കന്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ സംഘാടകന്‍, ഫൊക്കാന റീജിയണല്‍ കെസിഎന്‍എ ജൂബിലി സമ്മേളനങ്ങളുടെ കോര്‍ഡിനേറ്റര്‍, ഏഷ്യ ബുക്ക് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടള്ള ബഹുമുഖപ്രതിഭയായ കെ.പി. ആന്‍ഡ്രൂസ് തമ്പി ചാക്കോയുടെ നേതൃത്വത്തിലുള്ള ഫൊക്കാന ടീമില്‍ നാഷണല്‍ കമ്മറ്റി മെമ്പറായി മത്സരിക്കുന്നു.
 
അമേരിക്കന്‍ മലയാളികളുടെ വരുംതലമുറയ്ക്ക് മലയാളഭാഷപഠനത്തിന് ഉപയുക്തമാകുന്ന ‘ടെസ്റ്റു ബുക്ക് ടു ലേണ്‍’ എന്ന പഠന സഹായി പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാന ‘സ്‌പെല്ലിംഗ് ബി’ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചിച്ച വ്യക്തി കൂടിയാണ്. വിവിധ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍  ഓഫ് ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തമ്പി ചാക്കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും, ഫൊക്കാനയെ ശക്തിപ്പെടുത്താനും കെപി ആന്‍ഡ്രൂസിന് കഴിയുമെന്ന് തമ്പി ചാക്കോ കാമ്പയന്‍ ടീം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here