ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസില്‍ പന്ത്രണ്ടുവയസ്സുകാരനായ മുസ്ളിം വിദ്യാര്‍ഥിയെ അധ്യാപിക കൂട്ടുകാര്‍ക്കുമുന്നില്‍വച്ച് ‘ഭീകരവാദി’യെന്നു വിളിച്ചു. അമേരിക്കയില്‍ മുസ്ളിം സമുദായത്തിനെതിരെ വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണിത്.

ഫസ്റ്റ് കോളനി മിഡില്‍ സ്കൂളിലെ ഏഴാംക്ളാസ് വിദ്യാര്‍ഥിയായ വാലീദ് അബുഷാബാനാണ് ദുരനുഭവം. ക്ളാസില്‍ സിനിമാപ്രദര്‍ശനത്തിനിടെയാണ് സംഭവം. ‘ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം’ എന്ന് സിനിമ കാണവേ കുട്ടി ഉറക്കെ പൊട്ടിച്ചിരിച്ചു. അപ്പോഴാണ് ഇംഗ്ളീഷ് അധ്യാപിക ‘ഭീകരവാദി’ പ്രയോഗം നടത്തിയത്. സഹപാഠികള്‍ ഇപ്പോള്‍ ‘ബോംബ്’ എന്നു വിളിച്ച്  കളിയാക്കുകയാണെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ളിം ആയതുകൊണ്ടാണ് തന്റെ മകനെ ‘ഭീകരവാദി’യെന്ന് ചിത്രീകരിച്ചതെന്ന് കുട്ടിയുടെ പിതാവ് മലേക് അബുഷാബാന്‍  പറഞ്ഞു. അധ്യാപികയെ സ്കൂളില്‍നിന്ന് പുറത്താക്കണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here