ഒക്‌­ലഹോമ: കോട്ടയം കഞ്ഞിക്കുഴി ചിറക്കരോട്ട്­ മാത്തന്‍ മാത്യുവിന്റെ (ബേബി) ഭാര്യ ശോശാമ്മ മാത്യു (കുഞ്ഞൂഞ്ഞമ്മ 81 വയസ്സ്) ഒക്‌­ലഹോമയില്‍ നിര്യാതയായി. ഒക്‌­ലഹോമ മര്‍ത്തോമ്മ ഇടവകാംഗമായിരുന്ന പരേത മാവേലിക്കര വഴുവാടി ചിറമേല്‍ പുത്തന്‍വീട് കുടുംബാംഗമാണ്­. കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് ഒന്നാമന്‍ കാതോലിക്കാ ബാവായുടെ സഹോദര പുത്രിയാണ്­ പരേത.

റെജി മാത്യു, സജി മാത്യു, വിജി മാത്യു (എല്ലാവരും ഒക്‌­ലഹോമ, യു എസ് എ) എന്നിവര്‍ മക്കളാണ്­. മരുമക്കള്‍: ജിജി, സുമ, ഷിബി. കൊച്ചുമക്കള്‍: ട്രോയ്­, റ്റോണി, സോണിയ, സ്റ്റാന്‍ലി, കെവിന്‍, കെയ്റ്റ്‌ലിന്‍.

ഏപ്രില്‍ 8നു വെള്ളിയാഴ്ച വൈകുന്നേരം 6.30ന്­ ശാരോന്‍ ചര്‍ച്ച്, യൂക്കോണില്‍ വച്ച് മെമ്മോറിയല്‍ ശുശ്രൂഷയും ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്‌­ലഹോമ മാര്‍ത്തോമ പള്ളിയില്‍ വച്ച് ശവസംസ്കാര ശുശ്രൂഷയും നടത്തപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here