ടൊറന്റോ: നമ്മുടെ കമ്മ്യൂണിറ്റിയിലെ യുവ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും തനതു കലകളെ നിലനിര്‍ത്തുന്നതിനുമായി സമാജം വര്‍ഷം തോറും നടത്തിവരുന്ന കേരളോത്സവ മത്സരങ്ങള്‍ ഈ വര്‍ഷവും നടത്തുന്നതാണെന്ന് TMS ഭാരവാഹികള്‍ അറിയിച്ചു.

2016 മെയ്­ 14­-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. Father Henry Carr Catholic Secondary School (1760 Martin Grove Rd, Etobicoke, ON M9V 3S4) ആണ് ഇത്തവണ മത്സരങ്ങള്‍ക്ക് വേദി ആവുക. മത്സരങ്ങളുടെ എല്ലാ വിശദാംശങ്ങളും TMS വെബ്‌സൈറ്റ് ആയ www.torontomalayaleesamajam.com ഇല്‍ ലഭ്യമാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷാ ഫോം വെബ്‌സൈറ്റ് ഇല്‍ നിന്നും download ചെയ്തു പൂരിപ്പിച്ച് ഇമെയില്‍ ( secretary@torontomalayaleesamajam.com ) വഴി അയക്കുകയോ, TMS ഭാരവാഹികളുടെ കൈയില്‍ നേരിട്ട് കൊടുക്കുകയോ ചെയ്യാവുന്നതാണ്. മത്സരാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം TMS സെന്റെറില്‍ ഫോം കൊടുക്കുവാനുള്ള സമയം, വെസ്റ്റ് (5100 Maingate Dr. Unit 3, Mississauga) ഇല്‍ 2016 ഏപ്രില്‍ 29 നു വൈകുന്നേരം 6 മുതല്‍ 9 വരെയും, ഈസ്റ്റ്­ (430 Passmore Ave, unit # 15, Scarborough, ON. M1V 5A9) ഇല്‍ ഏപ്രില്‍ 30 ആം തീയതി 6 മുതല്‍ 9 വരെയും ആയി ക്രമീകരിച്ചിട്ടുണ്ട്.

മത്സരങ്ങളെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ TMS വെബ്‌സൈറ്റില്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് Entertainment Convener, ഡോമിനിക് ജോസഫ്­ (289­937­6801), അല്ലെങ്കില്‍ ഇമെയില്‍ secretary@torontomalayaleesamajam.com ബന്ധപ്പെടാവുന്നതാണ്.

Newsimg1_99213432

LEAVE A REPLY

Please enter your comment!
Please enter your name here