അമേരിക്കാന്‍ മലയാളികളുടെ ഓസ്‌ക്കാര്‍ പുരസ്‌കാരവുമായി മലയാളികളുടെ ലോക സംഘടന ഫൊക്കാനാ കടന്നു വരുന്നു . 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനായുടെ ദേശീയ കണ്‍വന്‍ഷന്‍ നഗര്‍ ഇത്തവണ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങുന്ന താരങ്ങളെകൊണ്ട് നിറയും ‘ഓസ്‌കാര്‍’ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാര്‍ഡ്, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവര്‍ത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് നല്‍കുന്ന പുരസ്‌കാരമാണെങ്കില്‍ ‘ഫിംക’ അമേരിക്കന്‍ മലയാളികളുടെ നിയന്ത്രണത്തില്‍ ,അവര്‍ കണ്ടെത്തുന്ന താരങ്ങള്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതു. അവാര്‍ഡ് ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ഏറ്റവും അധികം അമേരിക്കന്‍ മലയാളികള്‍ വീക്ഷിക്കുന്ന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങുമാക്കി മാറ്റുവാനാണ് ഫൊക്കാനയുടെ ശ്രെമം .ഫൊക്കാന മലയാള ചലച്ചിത്ര ലോകത്തിനു പുരസ്‌കാരം നല്കുന്നത്ഗ് ഇത് ആദ്യമല്ല .2006 ല്‍ ഫൊക്കാനാ കൊച്ചിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാനം നൂറിലധികം താരങ്ങളുടെ അകമ്പടിയോടെയാണ് നടന്നത്.

ചലച്ചിത്രങ്ങള്‍ അവ നിര്‍മ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്‌ക്കാരിക പ്രതിഫലനമാണ് എന്ന തിരിച്ചറിവാണ് ഫൊക്കാനാ മലയാളം സിനിമാലോകത്തെ ആദരിക്കുവാന്‍ ‘ഫിംക2016 ‘ സംഘടിപ്പിക്കുന്നത് .മലയാള ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ ഒരു സാര്‍വ്വലോക വിനിമയശക്തി നല്‍കുന്നുണ്ട് എന്ന് ലോകത്തിനുമുന്നില്‍ കാട്ടികൊടുക്കാന്‍ കൂടി ഈ അവസരം അമേരിക്കന്‍ മലയാളികള്‍ ഉപയോഗിക്കണമെന്ന് ഫൊക്കാനാ പ്രസിടന്റ്‌റ് ജോണ്‍ പി ജോണ്‍ അറിയിച്ചു.ഫൊക്കാനാ അഭിമാനപുര്‍വ്വം അവതരിപ്പിക്കുകയാണ് ഫൊക്കാനാ ഇന്റര്‍ നാഷണല്‍ സിനി അവാര്‍ഡ്. മലയാള കരയില്‍ നിന്നുള്ള മലയാളീ താര തിളക്കം ഫൊക്കാനാ കണ്‍വന്‍ഷന്‍ നഗരിയെ ഇളക്കി മറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയിലെ മുഴുവാന്‍ താരങ്ങളും താള സംഗീത നിര്‍ത്ത മികവീന്റെ അകമ്പടിയോടുകുടി ടൊറന്റോയിലെ മാറക്കാനാ സിറ്റിയെ ഇളക്കി മറിക്കാന്‍ എത്തുന്നു. ആദ്യമായി ഓണ്‍ലൈനിലുടെ തങ്ങളുടെ മലയാളീ താരങ്ങളെ അവാര്‍ഡിനായി തെരഞ്ഞെടുക്കുവാനുള്ള അവസരമാണ് അമേരിക്കന്‍ മലയാളികള്‍ക്ക് കൈവരുന്നത് . ഈ ചരിത്ര മാമങ്കത്തില്‍ നീങ്ങളും ഒരു ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അവാര്‍ഡ്‌ന് തെരഞ്ഞെടുക്കുന്ന പുരസ്‌കാരങ്ങലോടൊപ്പം ഫൊക്കാനാ ചുമതലപ്പെടുത്തുന്ന ഒരു അവാര്‍ഡ് കമ്മറ്റി തെരഞ്ഞെടുക്കുന്ന അമേരിക്കന്‍ മലയാളികളിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രത്യേക ജൂറി അവാര്‍ഡ് നല്കുന്നതാണ്.

താഴെ കൊടിത്തിരിക്കുന്ന ലിങ്കില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപെട്ട താരങ്ങളെ തെരെഞ്ഞുടുക്കാം.
www.fimcagalluppoll.com , http://fokanaconventiontoronto.com/fimca
www.fokana.ca , http://www.fokanaonline.com/

2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കകണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ മലയാള തനിമയിലേക്കു ഒരുങ്ങിക്കഴിഞ്ഞു .ഈ കണ്‍വന്‍ഷണ്‍ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആക്കാന്‍ ടോരന്റൊയിലെ മലയാളി സമൂഹം ആത്മാര്‍ത്ഥമായി ശ്രെമിക്കുമ്പോള്‍ അതിനു മാറ്റ് കൂട്ടുവാന്‍ ഈ ചലച്ചിത്ര പുരസ്‌കാര ചടങ്ങും കാരണമാകുമെന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ് കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍റ്റെയ്‌മെന്റ് ചെയര്‍ ബിജു കട്ടത്തറ എന്നിവര്‍ അറിയിച്ചു.

image

LEAVE A REPLY

Please enter your comment!
Please enter your name here