കൊല്ലം പരവൂരില്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഫൊക്കാനാ സഹായം എത്തിക്കുന്നു.

ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ നോടൊപ്പം ഒരു ഒരുകുട്ടം ഫൊക്കാനാ പ്രതിനിധികള്‍ കൊല്ലത്ത് എത്തിയിട്ടുണ്ട്. ദുരന്തസ്ഥലം നേരിട്ട് സന്ദര്‍ശിച്ച അവര്‍ ആശുപത്രിയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു.

അപകടത്തില്‍ പരുക്കേറ്റവര്‍ക് സഹായം നല്‍കുന്നതിനാണ് ഫൊക്കാനാ ശ്രമിക്കുന്നതെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു

വെടിക്കെട്ട് ദുരന്തത്തില്‍ അഗാധ മായ ദുഖം രേഖപെടുത്തുന്നതായി ഫൊക്കാനാ സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

കൊല്ലത്തുള്ള ഫൊക്കാനാ നാഷണല്‍ കമ്മറ്റി മെബെര്‍സ് അയ സനല്‍ ഗോപി, ടെറന്‍സണ്‍ തോമസ് എന്നിവര്‍ നാട്ടിലുള്ള ബന്ധുക്കളും ആയി ബന്ധപെട്ട് വിവരങ്ങള്‍ തത്സമയം അറിയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here