മുംബൈ∙ മഹാരാഷ്ട്രയിൽ ഏപ്രിൽ 30നുശേഷം ഐപിഎൽ മൽസരങ്ങൾ നടത്തരുതെന്ന് ബോംബൈ ഹൈക്കോടതി ഉത്തരവ്. മേയ് മാസം നടക്കേണ്ട ഐപിഎൽ ഫൈനൽ ഉൾപ്പെടെ 13 മൽസരങ്ങൾ കോടതി ഉത്തരവു മൂലം മാറ്റേണ്ടി വരും. സംസ്ഥാനം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുമ്പോൾ വൻതോതിൽ ജലം ഉപയോഗിച്ചുള്ള മൽസരങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഉത്തരവ്.

ഐപിഎൽ മൽസരങ്ങൾ മഹാരാഷ്ട്രയിൽനിന്നു മാറ്റുന്നതുകൊണ്ട് സംസ്ഥാന സർക്കാരിനു പ്രശ്നമില്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മഹാരാഷ്ട്രയിലെ ഐപിഎൽ മൽസരങ്ങൾ തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. വരൾച്ച ബാധിച്ച മഹാരാഷ്ട്രയിൽ ലക്ഷക്കണക്കിന് ലീറ്റർ വെള്ളം സ്റ്റേഡിയത്തിനായി പാഴാക്കരുതെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകളായ ലോക്സട്ടാ മൂവ്മെന്റും ഫൗണ്ടേഷൻ ഫോർ ഡെമോക്രറ്റിക് റിഫോംസുമാണ് പൊതുതാൽപ്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. വെള്ളം പാഴാക്കുന്നതിനെതിരെ ബിസിസിഐയെ നേരത്തെ കോടതി വിമർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here