നിലവിലെ ജേതാക്കളായ ബാർസിലോന ചാംപ്യന്‍‍സ് ലീഗ് ഫുട്ബോളിന്റെ സെമിഫൈനൽ കാണാതെ പുറത്തായി. രണ്ടാം പാദ ക്വാർട്ടറിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബാർസയെ പിന്തള്ളിയത്. ബെൻഫിക്കയെ ഒരു ഗോളിന്റെ വ്യത്യാസത്തിൽ മറികടന്ന ബയൺ മ്യൂണിക്ക് ടർണമെന്റിന്റെ സെമിയിലെത്തി

യൂറോപ്യൻ ‌ക്ലബ് ഫുട്ബോള്‍ സാമ്രാജ്യത്തിന്റെ അമരത്ത് തുടരാനുള്ള ബാർസയുടെ മോഹങ്ങൾ അത്‌ലറ്റക്കോ മാഡ്രിഡിൽ തട്ടി അവസാനിച്ചു. ആദ്യ പാദ ക്വാർട്ടറിൽ 2-1ന്റെ വിജയം നുണഞ്ഞ ബാർസയ്ക്ക് മറുപടിയില്ലാത്ത 2 ഗോളുകളുടെ കയ്പാണ് എവേ മൽസരത്തിൽ കാത്തിരുന്നത്. സെമി പോലും കാണാതെ മെസ്സി-സുവാരസ്-നെയ്മർ ത്രയം തിരികെ നടന്നപ്പോള്‍‍ അന്റോണി ഗ്രീസ്മാന്റെ ഇരട്ട ഗോൾ മികവിൽ കെട്ടിപ്പുണർന്നു അത്‌ലറ്റിക്കോ. 36ആം മിനിട്ടിലാണ് ഗ്രീസ്മാൻ ആദ്യ ബാര്സ‍യെ ഞെട്ടിച്ചത്

കറ്റാലൻനിരയുടെ ഉശിരൻ സംഘത്തിന് പൂട്ടിട്ട മാഡ്രിഡ് ടീം 88ആം മിനിട്ടിൽ വിജയമുറപ്പിച്ചു.

ഗ്രീസ്മാന്റെ പെനൽട്ടി ഗേളിന് തൊട്ടു പിന്നാലെ സമാനമായ അവസരം ബാർസയ്ക്ക് നിഷേധിക്കപ്പെട്ടു. മെസ്സി തൊടുത്ത ഫ്രീ കിക്ക് പോസ്റ്റിൽ നിന്നും അകലം പാലിച്ചപ്പോൾ ഈ സീസണിലെ അവരുടെ ചാംപ്യൻസ് ലീഗഗ് പ്രയാണവും അവസാനിച്ചു,. ആദ്യ പാദ ക്വാർട്ടറിലെ 2-1ന്റെ വിജയമാണ് ജർമൻ ഭീമൻമാരായ ബയണ്‍ മ്യൂണിക്കിന് തുണയായത്. രണ്ടാം പാദ പോരാട്ടത്തിൽ രണ്ട് ഗോളുകൾ വീതം ഇരുപക്ഷത്ത് നിന്നും ുണ്ടായപ്പോൾ 3-2ന്റെ ഗോൾ വ്യത്യാസം ബയണിനെ സെമിഫൈനലിസ്റ്റുകളാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here