ഐപിഎല്ലിൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ലയൺസിന് ഏഴുവിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പൂണെ സൂപ്പർ ജയന്റസിന്റെ 163 റൺസെന്ന ലക്ഷ്യം രണ്ടോവർ ബാക്കി നിൽക്കെയാണ് ഗുജറാത്ത് പിന്നിട്ടത്. ഓസ്ട്രേലിയൻ താരം ആരോൺ ഫി്ഞ്ച് 36 പന്തിൽ നിന്ന് 50 റൺസ് നേടിയപ്പോൾ ബ്രൻഡൻ മക്കല്ലം 31 പന്തിൽ 49 റൺസെടുത്ത് പുറത്തായി. ഇരുവരും ആദ്യവിക്കറ്റിൽ 85 രൺസ് നേടി. ക്യാപ്റ്റൻ സുരേഷ് റെയ്ന 24 റൺസെടുത്തു. പൂണെയുടെ ഇന്നിങിസിൽ ഡ്യു പ്ലെസി 69 റൺസുമായി ടോപ്് സ്കോററായി.

LEAVE A REPLY

Please enter your comment!
Please enter your name here