ഹൈദരാബാദ്: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാം ജയം. ഗൗതം ഗംബീറിന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന്റെ ഇന്നിംഗ്‌സ് 142 റണ്‍സിന് അവസാനിച്ചപ്പോള്‍ കൊല്‍ക്കത്ത 18.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.   

60 പന്തില്‍ നിന്നും ഔട്ടാവാതെ 90 റണ്‍സെടുത്ത ഗംഭീറിന്റെ ഗംഭീര പ്രകടനത്തിന് 34 പന്തില്‍ നിന്നും 38 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും മികച്ച പിന്തുണയേകി. ഉത്തപ്പയെ അശിശ് റെഡ്ഡിയാണ് പുറത്താക്കിയത്. രണ്ട് റണ്‍സെടുത്ത റസ്സലിന്റെ വിക്കറ്റ് മുസ്താഫിസുര്‍ റഹ്മാനും ലഭിച്ചു. 

മോര്‍ഗാന്റെയും ഓജയുടെയും പ്രകടനത്തിന്റെ മികവിലാണ് സണ്‍റൈസേഴ്‌സ് 142 റണ്‍സ് പടുത്തുയര്‍ത്തിയത്. നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മോണി മോര്‍ക്കല്‍ രണ്ടും ഉമേഷ് യാദവ് മുന്നും വിക്കറ്റുകള്‍ വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here