ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോർജ് ഗ്ലാസ് അറിയിച്ചു.

റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നു. വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും തടസ്സപ്പെട്ടു.

തലസ്ഥാന നഗരമായ ക്വിറ്റോയിൽ 40 സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നു. ഭൂചനലത്തെത്തുടർന്ന് പെസിഫിക് സുനാമി വാണിങ് സെന്റർ ഇക്വഡോർ, കൊളംബിയ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകി. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here