ന്യൂഡൽഹി: നാവിക സേനയിൽ ഏഴ് വർഷം സേവനം പൂർത്തിയാക്കിയ വനിതകളെ ജോലിയിൽ സ്ഥിരപ്പെടുത്തും. ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വനിതാ ഉദ്യോഗസ്ഥർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജോലിയിൽ സ്ഥിരപ്പെടുത്തുന്നതിനായി ആരോഗ്യ പരിശോധനക്ക് ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടതായാണ് വിവരം.

വായു സേനയും കര സേനയും വനിതകൾക്ക് സ്ഥിര നിയമനം നൽകുന്നുണ്ട്. എന്നാൽ നാവിക സേനയിൽ വനിതകൾക്ക് 14 വർഷത്തെ പരിമിത സേവനത്തിന് മാത്രമാണ് അനുമതി നൽകി വന്നിരുന്നത്. 20 വർഷത്തെ സേവനകാലം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമായിരുന്നില്ല. കഴിഞ്ഞ വർഷം 17 വനിതകളെ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ നാവിക സേന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ വിധി വരാനിരിക്കെയാണ് വനിതാ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം നാവിക സേന എടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here