ടൊറോന്റോ : കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഡാൻസിംഗ് ഡാംസൽസ് ‘ മെയ്‌ 7 ശനിയാഴ്ച  6 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ ‘മാതൃദിനം ‘ ആഘോഷിക്കുന്നു.

ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട് . നിരവധി സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ  ഏപ്രിൽ 25  ന് മുൻപ്‌  ഫോട്ടോകൾ  അയക്കേണ്ടതാണ്. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് www.ddshows.com സന്ദർശിക്കുക.

എഴുതാൻ  കഴിവുള്ള ആളുകൾക്ക്  തങ്ങളുടെ അമ്മമാരെക്കുറിച്ച്  (ഏത്  പ്രായത്തിലുള്ള  ആളുകൾക്കും, ഏതു തരത്തിലുള്ള  സാഹിത്യ സൃഷ്ടിയുമാകാം ) എഴുതി അയച്ചുകൊടുത്താൽ “റൈറ്റ് ആൻഡ് വിൻ ” മത്സരത്തിൽ  പങ്കെടുക്കുകയും  അമ്മമാർക്കുവേണ്ടി  സമ്മാനങ്ങൾ നേടുകയും ചെയ്യാം.പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ്‌ 1 ന് മുൻപ്‌ എൻട്രികൾ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അവരുടെ വെബ് സൈറ്റിൽ  ലഭ്യമാണ്.

ഈ വർഷത്തെ ഡി ഡി വിമൻ അച്ചീവേഴ്സ് അവാർഡ് ജേതാക്കളായ കാനഡയിലെ ആദ്യത്തെ ഇൻഡോ-കനേഡിയൻ വനിതാ സെനറ്റെർ ആയിരുന്ന ഡോ .ആഷാ സേത്ത് , 36 വർഷം മിസ്സിസ്സാഗാ മേയറായിരുന്ന 95 വയസ്സുകാരി ഹേയ്സൽ മെക്കാളിൻ, ഡോ.സുഹറ പന്തപ്പുലക്കൽ, മഞ്ജു റോസ് , ഡോ .ചിന്നമ്മ ( ടിനാ ബെൽഗൗംകർ ), നേത്രാ ഉണ്ണി പത്രപ്രവർത്തകയും എം. പി. പി യും സഹ മന്ത്രിയുമായ ഇന്ദിരാ നായിഡു ഹാരിസ് , സാമൂഹ്യ പ്രവർത്തക ശാലിനി ശ്രീവാസ്തവ, മാധ്യമ പ്രവർത്തക കാന്താ അറോറാ, കൊറിയൻ സാമൂഹ്യ നേതാവ് എസ്തർ പിയേഴ്സ് , ബിസിനസ് സംരംഭക വിദ്യാ ജയപാൽ, ഗായിക ശോഭാ ശേഖർ, നർത്തകി കിറുതിക രത്തനസ്വാമി, സാഹിത്യകാരി ഡോ. ബ്രെന്ദാ ബെക്ക് , “റൈസിംഗ് സ്റ്റാർ” അവാർഡ് നേടിയ എന്നിവർ നിലവിളക്ക് കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്യും.

ഇന്റർ നാഷണൽ നിലവാരത്തിലുള്ള വൈവിധ്യമാർന്ന കലാവിരുന്നുകളാണ്  മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത് .

മുതിർന്നവർക്ക് 30 ഡോളാരാണ് ടിക്കറ്റ് നിരക്ക് . കുട്ടികൾക്ക് 20 ഡോളറും.

ഈ വർഷം  പ്രോഗ്രാമിന് വരുന്ന എല്ലാ അമ്മമാർക്കും 12 ഡോളർ വിലമതിക്കുന്ന ഓരോ ‘മദേഴ്സ് ഡേ ‘ കേക്ക് സമ്മാനമായി നല്കുന്നതാണ്. അമ്മമാർക്കായി നിരവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും www .ddshows .comസന്ദർശിക്കുകയോ മാനേജിംഗ് ഡയറക്ടർ മേരി അശോക്   (416 .788 .6412 ),കോർഡിനേറ്റർമാരായ    സ്മൃതി ഡാഷ്  (647.779.1805 ), സയോനാ  സംഗീത്  ( 416. 616 .5068) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

റിപ്പോർട്ട് : ജയിസൺ  മാത്യു

MDgift mdmay7 MD-NEWSPIC

LEAVE A REPLY

Please enter your comment!
Please enter your name here