ലാഹോര്‍ : പാകിസ്ഥാനില്‍ വിഷംകലര്‍ന്ന ലഡു കഴിച്ച് 25 പേര്‍ മരിച്ചു. 77 പേര്‍ അസുഖബാധിതരായി തുടരുന്നു. നിരവധി പേരുടെ നില ഗുരുതരം. മൂന്നു കുട്ടികളും ഒരു കുടുംബത്തിലെ എട്ടുപേരും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ ലയ്യാഹ് ജില്ലയിലാണ് സംഭവം. കുഞ്ഞ് പിറന്ന സന്തോഷത്തിന് വിതരണംചെയ്ത ലഡു കഴിച്ചവരാണ് മരിച്ചത്. പലഹാരങ്ങള്‍ കഴിച്ചവര്‍ അസ്വസ്ഥരായി ചികിത്സതേടുകയായിരുന്നു. ബേക്കറി ഉടമയെയും ജോലിക്കാരെയും അറസ്റ്റ് ചെയ്തു. മധുരപലഹാരങ്ങളില്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തി. ബേക്കറിക്കു സമീപം കീടനാശിനിക്കട ഉണ്ട്. ലഡു ഉണ്ടാക്കുമ്പോള്‍ അബദ്ധത്തില്‍ കീടനാശിനി കലര്‍ന്നതാകാമെന്നു സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here