ന്യൂഡല്‍ഹി: മാന്‍ഡി ഹൌസിലെ ഫിക്കി കെട്ടിടത്തിലും അതിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിനും തീപിടിച്ചു.  ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടം പാടെ കത്തിനശിച്ചു.  രാവിലെയോടെ  തീ നിയന്ത്രണവിധേയമായിട്ടുണ്ട്. 37 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണക്കുന്നത്.

തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ട് അഗ്നിശമനസേനാ ജീവനക്കരടക്കം 7പേര്‍ക്ക് പൊള്ളലേറ്റു.  ഇവരെ റാംമോഹന്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫിക്കി കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള ഓഡിറ്റോറിയത്തിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. തുടര്‍ന്ന് മറ്റു നിലകളിലേയ്ക്കും തീ പടരുകയായിരുന്നു. സംഭവസമയത്ത് കെട്ടിടത്തില്‍ അധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല. തീപിടുത്തം ഉണ്ടായ ഉടനെതന്നെ അകത്തുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here