ലക്‌നൗ: ഡെറാഡൂണിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള യാത്രക്കിടെ ഇന്ധനം കുറഞ്ഞതിനെ തുടർന്ന് ജെറ്റ് എയർവേഴ്സ് വിമാനം ലക്‌നൗ വിമാനത്താവളത്തിൽ എമർജൻസി ലാൻ‌ഡിങ്ങ് നടത്തി. ഒഴിവായത് വൻ ദുരന്തം.

40 യാത്രക്കാരെ വഹിച്ച വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാനായില്ല. എയർ ട്രാഫിക് വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പൈലറ്റ് വിമാനം ഡൽഹിക്കടുത്തുള്ള ലക്‌നൗ വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മിനിട്ടുകൾ മാത്രം ശേഷിക്കെ പൈലറ്റിന് വിമാനത്തിലെ ഇന്ധനം കുറവാണെന്ന മുന്നറിയിപ്പ് കിട്ടി. മനസാന്നിധ്യം കൈവിടാതെ പൈലറ്ര് ഉടൻ തന്നെ എയർ ട്രാഫിക് വിഭാഗത്തെ കാര്യം അറിയിച്ചു. ഉടൻ തന്നെ ലക്‌നൗ വിമാനത്താവളത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ഒരുക്കങ്ങൾ നടത്തി.എന്നാൽ ആശങ്കകൾക്കൊടുവിൽ കുറച്ച് സമയത്തിനകം വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here