ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങൾ അറിയിക്കാൻ ഡൽഹി, ഗുജറാത്ത് സർവകലാശാലകൾക്ക് കേന്ദ്ര വിവരാവാകാശ കമ്മീഷൻ നിർദ്ദേശം നൽകി. മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന്റെ നടപടി.

വിദ്യാഭ്യാസ യോഗ്യതയെ പറ്റി കൃത്യമായ വിവരം ലഭിക്കുന്നതിന് മോദിയുടെ ഡിഗ്രി റോൾ നമ്പർ അടക്കമുള്ള വിശദാംശങ്ങൾ സർവകലാശാലകൾക്ക് കൈമാറാൻ വിവരാവകാശ കമ്മീഷണർ എം.ശ്രീധർ പ്രധാനമന്ത്രിയുടെ ഓഫീസിന് നിർദ്ദേശം നൽകി. നേരത്തെ റോൾ നമ്പർ അടക്കമുള്ള വിവരങ്ങൾ ഇല്ലെങ്കിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ നൽകാനാവില്ലെന്ന് സർവകലാശാലകൾ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രീവാൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here