ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന് ജയം. പൂണെ സൂപ്പര്‍ ജയന്റ്സിനെ മൂന്ന് വിക്കറ്റിനമ് തോല്‍പ്പിച്ചു. 54 പന്തില്‍ 101 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിന്റെയും 45 പന്തില്‍ 54 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടേയും ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത പൂണെ മൂന്ന് വിക്കറ്റ്് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്രിങ്ങിനിറങ്ങിയ ഗുജറാത്തിനായി ഓപ്പണര്‍മാരായ ഡ്വെയിന്‍ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും മികച്ച തുടക്കം നല്‍കി. ആവേശം അവസാന പന്ത് വരെ നീണ്ട മല്‍സരത്തില്‍ ഗുജറാത്ത് മൂന്ന് വിക്കറ്റിന് ജയിക്കുകയായിരുന്നു. പൂണെയ്ക്കായി അശേക് ദിന്‍ഡയും, തിസാര പെരേരയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here