ഫോമ മിഡ് അറ്റ്‌­ലാന്റിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയായില്‍ ഓ എന്‍ വി നഗറില്‍ നടന്ന “മീറ്റ് ദി കാന്റിഡേറ്റ് ” എന്ന പ്രോഗ്രാം പ്രവാസി ചാനലിനു വേണ്ടി കവര്‍ ചെയ്യ്യുക­ അതായിരുന്നു എന്നെ ഏല്‍പ്പിച്ച ദൌത്യം.. മറ്റൊരിടത്തെ വീഡിയോ പ്രോഗ്രാം കഴിഞ്ഞു വേണം ഇതിനെത്താന്‍ . “കൃത്യം 3:30 ന് പ്രോഗ്രാം തുടങ്ങും സമയത്തിന് വരണം, താമസിക്കരുത് ” വിളിച്ചപ്പോള്‍ തന്നെ ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തിലിന്റെ വക ഓര്‍മ്മപ്പെടുത്തല്‍ മനസിലുണ്ട്. 2:30 ആയപ്പോഴേക്കും പ്രവാസി ചാനലില്‍ നിന്നും സുനില്‍ െ്രെടസ്റ്റാറിന്റെ ഫോണ്‍ കോള്‍ ” ശങ്കരത്തിലെ താമസിക്കരുതേ 3:30 ന് പരിപാടി തുടങ്ങും”. പേടിക്കണ്ടാ സുനിലേ സമയത്തെത്തും എന്ന് സുനിലിനു വാക്ക് കൊടുത്തു .

വെളിയില്‍ കോരിചൊരിയുന്ന മഴ തകൃതിയായി പെയ്യുന്നുണ്ട് . ഒപ്പം അല്പ്പം സ്‌നോയും. കൃത്യ സമയത്ത് എത്തും എന്ന വാക്ക് പാലിക്കാന്‍ ആവുമോ എന്ന വേവലാതി എന്നെ അലട്ടിക്കൊണ്ടിരുന്നു. “ഈ പെരു മഴയില്‍ ആര് വരാന്‍ ..സമയത്തിനൊന്നും നടക്കാന്‍ പോകുന്നില്ല നമ്മളിതെത്ര കണ്ടതാ അച്ചായാന്‍ സമാധാനമായിട്ടിരിക്ക് ” വണ്ടി ഓടിച്ചുകൊണ്ടിരുന്ന എന്റെ അനുജനും ഫോട്ടോഗ്രാഫറുമായ മനോജിന്റെ വക ആശ്വാസ വാക്കുകള്‍ കേട്ട് ഞാനും പറഞ്ഞു ­ ശരിയാ പണ്ട് ഫൊക്കാനാ ആയിരുന്നപ്പോള്‍ ഒരു ശക്തിയുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടായി . ക്രിസ്തുവും, കൃഷ്ണനും, നബിയും ഒന്നായാലും ഇനി ഇവര്‍ ഒന്നാകില്ല ..തന്നെയുമല്ല, ഈ മഴയത്ത് ആര് വരാന്‍.. പിന്ന് മലയാളികളുടെ ഇന്ത്യന്‍ ടൈം പ്രശസ്തവുമാണല്ലോ !! എന്തായാലും 5 മിനിട്ട് വൈകിയാണെങ്കിലും ഞങ്ങള്‍ സ്ഥലത്തെത്തി .

സാധാരണ നമ്മുടെ പ്രോഗ്രാമുകള്‍ നടക്കുന്നത് അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ 100­125 പേര്‍ക്കിരിക്കാവുന്ന ഹാളിലാണ് . ആ ഹാളിനെ ലക്ഷ്യമാക്കി പോയപ്പോള്‍ ആരോ പറഞ്ഞു­ അവിടെയല്ല ഈ ഹാളിലാണ് എന്ന് . വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പ്രോഗ്രാമുകള്‍ക്കാണ് സാധാരണ ആ ഹാള്‍ ഉപയോഗിക്കുന്നത് . ഈ മഴയത്ത് ആരു വരാന്‍..അതും മൂന്നര മണിക്ക് എന്ന് മനസ്സില്‍ ചിന്തിച്ചു കൊണ്ട് ഹാളിനകത്തേക്ക് പ്രവേശിച്ച ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് , സംഘടനയുടെ ശക്തി വെളിവാക്കുന്ന തരത്തില്‍ അണികളുടെ ആവേശം തിരയടിച്ചുകൊണ്ട് ഹാള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു..ഞാനോഴികെയുള്ള മറ്റു ചാനലുകാര്‍ പ്രോഗ്രാം പകര്‍ത്തുവാന്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒപ്പം മുന്‍ നിരയില്‍ ഒരു വശത്ത് രാജ് കുറുപ്പ് , രാജു വര്‍ഗീസ്, അനിയന്‍ ജോര്‍ജ്ജ്, അലക്‌സ് ജോണ്‍ എന്നിവരും, മറു വശത്ത് ദൃശ്യ മാദ്യമ പ്രതിനിധികളും സ്ഥാനാര്‍ധികളെ വെള്ളം കുടിപ്പിക്കാനുള്ള ചോദ്യങ്ങളുമായി ഊഴം കാത്തിരിക്കുന്നു. മിനിറ്റുകള്‍ക്കകം നിലവിളക്ക് കത്തി പ്രഭ ചോരിയുന്നത്തിനായി തിരശീല ഉയര്‍ന്നു…പ്രോഗ്രാം ആരംഭിച്ചു..

വിത്സണ്‍ പാലത്തിങ്കല്‍, മധു രാജന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി രംഗത്തെത്തി. ഒരു പ്രോഗ്രാം എങ്ങനെ അവതരിപ്പിക്കണം, എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് ദീര്‍ഖവീക്ഷണമുള്ള ഈ രണ്ടുപേരുടെ കഴിവ് എടുത്തു പറയേണ്ടത് തന്നെ.. ഓരോ സ്ഥാനാര്‍ധികളും സ്‌റേജില്‍ എത്തി ചോദ്യകര്‍ത്താക്കളുടെ ചോദ്യങ്ങള്‍ നേരിട്ട് തുടങ്ങി… ഓരോ ചോദ്യങ്ങള്‍ക്കും ഒട്ടും പതറാതെയുള്ള പെട്ടന്ന് പെട്ടന്നുള്ള ഇവരുടെ മറുപടി കേട്ട് ശരിക്കും അത്ഭുതം തോന്നി. പ്രത്യേകിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ നേരിട്ട പ്രസിഡന്റ്‌റ് സ്ഥാനാര്‍ധികളായ ബെന്നി വാച്ചാച്ചിറ, സ്‌റാന്‍ലി കളത്തില്‍, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിബി തോമസ്­ , ജോസ് എബ്രാഹാം എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഒട്ടും പതറാത്, തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന ഉത്തരങ്ങള്‍ കേട്ടപ്പോള്‍ ഇവര്‍ എല്ലാവരും ജയിച്ചാല്‍ സംഘടനയുടെ വളര്‍ച്ച എന്തായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു. അത്രക്കും കഴിവുള്ള ..പ്രവര്‍ത്തന ശേഷിയുള്ള നിരവധി പുതു പുത്തന്‍ ആശയങ്ങളും അവ നടപ്പിലാക്കാന്‍ തങ്ങള്‍ ഓരോരുത്തരും ആവിഷ്ക്കരിക്കുന്ന മാര്‍ഗങ്ങളും വിവരിക്കുന്നത് കേട്ടപ്പോള്‍… ഫോമാ എന്ന സംഘടനയുടെ വളര്‍ച്ചക്കുവേണ്ടിയുള്ള ഇവരുടെ ആവേശവും, പ്രവര്‍ത്തിക്കുവാനുള്ള സന്നദ്ധതയും കണ്ടപ്പോള്‍.. ഈ സ്ഥാനാര്‍ധികളില്‍ ആരെ മാറ്റി നിര്‍ത്തും എന്ന ചോദ്യം എന്നോടൊപ്പം എല്ലാവരിലും ഉദിച്ചു വന്നു !! ആര്‍ സി സി പ്രോജക്ടിന് വേണ്ടി മണിക്കൂറിനുള്ളില്‍ ആയിരത്തോളം ഡോളര്‍ സമാഹരിക്കാന്‍ ബിനു ജോസഫ് എന്ന വ്യെക്തിക്ക് സാധിച്ചത് അഭിനന്ദനീയം തന്നെ.

അമേരിക്കയില്‍ എത്തിയ ഇത്രയും കാലയളവിനുള്ളില്‍ ഇതുപോലെ അടക്കവും ഒതുക്കവുമുള്ള വന്‍ വിജയമായ, ആളുകള്‍ ഉത്സവ പ്രതീതിയില്‍ പങ്കെടുത്ത ഒരു പ്രോഗ്രാം ഞാന്‍ കണ്ടിട്ടില്ല എന്നത് സത്യം. ഓ.എന്‍. വി നഗറില്‍ ആ അതുല്യ പ്രതിഭയെ അദ്ദേഹത്തിന്റെ ശബ്ദവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാപ്പിലെ സിജു ജോണിന്റെ ഓ.എന്‍.വി അനുസ്മരണം, അതോടൊപ്പം അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡാന്‍സുകള്‍, ഗാന മേളകള്‍, ജോര്‍ജുകുട്ടി ജോര്‍ജ്ജ് അവതരിപ്പിച്ച ഉഷാ ഉതുപ്പ് ..അങ്ങന് ആരെയും ബോറടിപ്പിക്കാത്ത നിരവധി കലാ പരിപാടികളും പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി . ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിജയകരമായി നടത്തുവാന്‍ ഇതിനു ചുക്കാന്‍ പിടിച്ചത് മികച്ച സംഘാടകന്‍ എന്ന് നിരവധി തവണ തെളിയിച്ച, സംഘടനയുടെ തലപ്പത്തിരുന്നു മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള യോഹന്നാന്‍ ശങ്കരത്തിലിന്റെ നേത്രത്വ പാടവത്തിന്റെ കരുത്ത് എടുത്തുപറയേണ്ടതുതന്നെ.. അദ്ദേഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച മറ്റ് സംഘടനാ നേതാക്കന്മാരും അഭിനന്ദനം അര്‍ഹിക്കുന്നു… !!

“മീറ്റ് ദി കാന്റിഡേറ്റ് ” എന്ന പ്രോഗ്രാം…അതെ ..ആ നിമിഷം…ഫോമയോടെ അഭിമാനം തോന്നിയ നിമിഷം..!!

അടിക്കുറിപ്പ് : ഇത് എന്റെ കാഴ്ചപ്പാടിലുള്ള ഒരു അവലോകനമാണ്. വിയോജിപ്പുള്ളവര്‍ ക്ഷമിക്കുക..

LEAVE A REPLY

Please enter your comment!
Please enter your name here