ഡാലസ്: ആനുകാലിക വിഷയങ്ങളെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന പ്രീനാ മാത്യു ഡാളസിലെ മാതൃ ദിനാഘോഷ പരിപാടിയില്‍ സ്ത്രീയും സമൂഹവും ഇന്നത്തെ നൂറ്റാണ്ടില്‍ വിഷയം അവതരിപ്പിക്കുന്നു. ഡാലസ് സൗഹൃദ വേദിയാണ് പൊതു വേദി സംഘടിപ്പിക്കുന്നത്.

ഡാളസിലെ പ്രമുഖരായ കലാ സംകാരിക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കഴിഞ്ഞ അര നൂറ്റാണ്ട് കാലം ആതുര സേവന രംഗത്ത് സുത്യാര്‍ഹമായ സേവനം ചെയ്യുകയും, ഡാളസിലെ കലാ സാംസ്‌കാരിക രംഗത്ത് തിളങ്ങി പ്രവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ശ്രീമതി. ഏലികുട്ടി ഫ്രാന്‍സിസിനെ ഡാലസ് സൌഹൃദ വേദി പൊന്നാട അണിയിച്ചു ആദരിക്കും. ശ്രീമതി. സുധാ ജോസഫ് (പ്രസ്സ് ആന്ഡ്ര മീഡിയ അവതാരിക), ശ്രീമതി. മീനു എലിസബത്ത് (എഴുത്തുകാരി) ശ്രീമതി. ഷൈനി ഫിലിപ്പ് (കലാ സാംസ്‌കാരികം) ഡോ. നിഷാ ജേക്കബ് (നഴ്‌സിംഗ്) എന്നിവരെ മെമെന്റൊ നല്കി ആദരിക്കും.

സമ്മേളനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി അജയകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ സുകു വറുഗീസ് എന്നിവര് അറിയിക്കുന്നു. മെയ് 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കരൊള്‌റ്റൊണ്‍ സെന്റ് ഇഗ്‌നെഷിയെസ് ഓര്ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തിലാണു പൊതു വേദി്. പരിപാടിയോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്

1 COMMENT

  1. Congratulations to all the dear ones being recognized for their outstanding performance and the team behind the Dallas Sauhrudavedi.
    All the best,

    Mathew Joys, Cincinnati, OH

LEAVE A REPLY

Please enter your comment!
Please enter your name here