മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ സ്പാനിഷ് ഫൈനല്‍. ഇന്ന് നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചതോടെയാണ് ഫൈനലില്‍ സ്പാനിഷ് ടീമുകളുടെ പോരാട്ടത്തിന് കളമൊരുങ്ങിയത്. മറ്റൊരു സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡാണ് ഫൈനലില്‍ അത്‌ലറ്റിക്കോയുടെ എതിരാളികള്‍.

സാന്റിയാഗോ ബെര്‍ണാബൂവില്‍ കിരീട മോഹമുമായി എത്തിയ ഇഗ്ലീഷ് മുന്നേറ്റക്കാരെ ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ഇരുപതാം മിനിറ്റില്‍ ഗരെത് ബെയ്‌ലാണ് റയലിനായി സ്‌കോര്‍ ചെയ്തത്. ആദ്യ പാദത്തില്‍ സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

റയലും അത്‌ലറ്റിക്കോയും ഫൈനലിലെത്തിയതോടെ 2014ല്‍ നടന്ന ലീഗ് കലാശപ്പോരാട്ടത്തിന്റെ ആവര്‍ത്തനമായിരിക്കുകയാണ്. അന്ന് ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ റയല്‍ 4-1ന് അത്‌ലറ്റിക്കോയെ തോല്‍പിച്ചിരുന്നു. സ്പാനിഷ് ലീഗിലും റയലും അത്‌ലറ്റിക്കോയും ബാഴ്‌സലോണയുമായി കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here