ന്യൂഡല്‍ഹി : 63ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണംചെയ്തു. വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. അമിതാഭ്ബച്ചന്‍ മികച്ച നടനുള്ള അവാര്‍ഡും കങ്കണ റണാവത്ത് മികച്ച നടിക്കുള്ള അവാര്‍ഡും ഏറ്റുവാങ്ങി.

അമിതാഭ് ബച്ചന്റെ നാലാമത്തെയും കങ്കണയുടെ രണ്ടാമത്തെയും ദേശീയ പുരസ്കാരമാണിത്. അമിതാഭിനൊപ്പം ഭാര്യ ജയബച്ചന്‍, മകനും നടനുമായ അഭിഷേക്ബച്ചന്‍, മരുമകളും  നടിയുമായ ഐശ്വര്യറായ് എന്നിവരുണ്ടായിരുന്നു. മുതിര്‍ന്ന നടന്‍ മനോജ്കുമാര്‍ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് സ്വീകരിച്ചു.

മലയാളത്തില്‍നിന്ന് എം ജയചന്ദ്രന്‍ (സംഗീതസംവിധാനം), ജയസൂര്യ (പ്രത്യേക പരാമര്‍ശം), മാസ്റ്റര്‍ ഗൌരവ് മേനോന്‍ (ബെന്‍), ഡോ. ബിജു ( മികച്ച പരിസ്ഥിതി ചിത്രം), സലിം അഹമ്മദ് (മികച്ച മലയാളചിത്രം), പ്രൊഫ. അലിയാര്‍ (മികച്ച വിവരണം), വിനോദ് മങ്കര (മികച്ച സംസ്കൃതചിത്രം) വി കെ പ്രകാശ് (മികച്ച സാമൂഹ്യചിത്രം) തുടങ്ങിയവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

award1_557714

LEAVE A REPLY

Please enter your comment!
Please enter your name here