ന്യൂയോർക്ക്∙ ഫോമ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വിപുലമായ ക്രമീകരണങ്ങൾ. 2016-2018 കാലയളവിലേക്കുള്ള ഫോമാ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സുഗമമായും നിഷ്പക്ഷമായും കൃത്യതയോടും നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്റ്റാൻലി കളരിക്കമുറി, കമ്മീഷണർമാരായ സി.കെ ജോർജ് ഗ്രേസി ജയിംസ് എന്നിവർ അറിയിച്ചു.

ജൂലൈ 8 വെള്ളിയാഴ്ച്ച പൊതുയോഗം കഴിഞ്ഞാലുടനെയാണ് തിരഞ്ഞെടുപ്പ് . 370 ഓളം വോട്ടർമാരുണ്ട് ഫോമയുടെ ബൈലോയും ദേശീയ കമ്മിറ്റിയുടെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ തികച്ചും സുതാര്യമായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയകൾ. ദേശീയ ഫോമാ എക്സിക്യുട്ടീവിലേക്ക് ആറെണ്ണവും, നാഷണൽ കമ്മിിറ്റിയിലേക്ക് 15 കമ്മിറ്റി അംഗങ്ങളും 11 റീജിയണൽ വൈസ് പ്രസിഡന്റുമാരേയും, മൂന്നു വനിതാ പ്രതിനിധിമാരേയും മൂന്നു യുവജനങ്ങളെയുമാണ് തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം, ദേശീയ ഉപദേശക സമിതിയിലേക്കുള്ള അഞ്ചു സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കും.

പോളിങ് കഴിഞ്ഞാലുടൻ കൗണ്ടിങ് ആരംഭിക്കുന്നതായിരിക്കും. സ്ഥാനാർത്ഥികൾക്കും അവരുടെ പ്രതിനിധികൾക്കും ഇതിൽ നേരിട്ട് പങ്കെടുക്കുവാൻ കഴിയും. ഫോമാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകാതെ അംഗസംഘടനകളെ അറിയിക്കുതായിരുക്കും. ഇതുസംബന്ധിച്ച് വിവരങ്ങൾക്ക് കമ്മീഷനുമായി ബന്ധപ്പെടണ്ടതാണ്.

വാർത്ത∙ പന്തളം ബിജു തോമസ്,

LEAVE A REPLY

Please enter your comment!
Please enter your name here