പുതിയ വീട് സ്വന്തമായോ വാടകയ്ക്കോ തിരഞ്ഞുനടക്കുകയാണോ? എങ്കിൽ നേരെ ഏതെങ്കിലും ബീച്ചിലേക്ക് വിട്ടോളൂ. കടൽത്തീരത്തൊരു വീടു സംഘടിപ്പിച്ചോളൂ. എന്നും കടലുകണ്ടു ജീവിച്ചാൽ ആയുസ്സ് കൂടുമെന്നാണ് യുഎസിൽ നിന്നുള്ള ഗവേഷകർ അവകാശപ്പെടുന്നത്.

മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. വെള്ളം കാണുന്നത് നിങ്ങളുടെ മനസ്സിന്റെ സമ്മർദങ്ങൾ ഇല്ലാതാക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇളംനീലനിറത്തിൽ പരന്നുകിടക്കുന്ന കടൽ എല്ലാദിവസവും കാണുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ വളരെ ഗുണകരമായി സ്വാധീനിക്കുമത്രേ. പച്ചനിറത്തേക്കാൾ മനസ്സിന് പോസിറ്റീവ് ഊർജം നൽകുന്നത് നീല നിറമാണ്.

ന്യൂസിലാൻഡിലെ വിവിധ ഭൂപ്രദേശങ്ങളിൽ താമസിക്കുന്നവരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനം. പസഫിക് കടലിനു സമീപം താമസിക്കുന്നവരെയും നഗരമേഖലകളിൽ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ താമസിക്കുന്നവരെയും പച്ചപ്പുനിറഞ്ഞ ഗ്രാമീണമേഖലകളിൽ താമസിക്കുന്നവരെയും പ്രത്യേകം പ്രത്യേകം പഠിച്ച ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. കടലിനടുത്ത് താമസിക്കുന്നവരിൽ മാനസികസംഘർഷം കുറവാണെന്ന് നിരീക്ഷണത്തിലൂടെ വ്യക്തമായി.

ഇവർ ഒഴിവുസമയങ്ങൾ കൂടുതലായും കടൽത്തീരത്താണു ചെലവഴിക്കുന്നത്. തനിച്ചും സംഘമായും ഇവർ കടൽത്തീരത്തുകൂടി നടക്കാൻ പോകുകയും രാത്രിനേരങ്ങളിൽ കടൽക്കാറ്റ് കൊള്ളുകയും ചെയ്യുന്നു. മനസ്സിനെ ശാന്തമാക്കാനും മറ്റ് അനാവശ്യസമ്മർദങ്ങൾ മനസ്സിൽ നിന്നു നീക്കാനും കടലിന്റെ സാമീപ്യം അവരെ സഹായിക്കുന്നു എന്നാണ് സർേവയിൽ പങ്കെടുത്തവർ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here