മോഹൻലാലിന്റെ മകൻ എന്നതിലുപരി പ്രണവ് മോഹൻലാലിനെ മലയാളികൾക്കിഷ്ടം അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ലാളിത്യവും പെരുമാറ്റങ്ങളിലെ സമീപനവും കൊണ്ടാണ്. ജീത്തു ജോസഫിന്റെ ഈ അടുത്തിറങ്ങിയ രണ്ട് ചിത്രങ്ങളിലും അസോഷ്യേറ്റായി പ്രവർത്തിച്ചപ്പോഴും സാധാരണക്കാരനെപ്പോലെ തന്നെയായിരുന്നു പ്രണവ്.

പ്രണവിന്റെ ഒരു ചിത്രം പോലും സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കും. ഇതാ അദ്ദേഹത്തെക്കുറിച്ച് മറ്റൊരു മനോഹരായ വാർത്ത കൂടി. കൊച്ചിയിലെ ഒരു മൾടിപ്ലക്സ് തിയറ്ററിൽ ജംഗിൾബുക്ക് കാണാൻ വന്ന പ്രണവിന്റെ ചിത്രമാണ് ഫേസ്ബുക്കിൽ ചർച്ചയാകുന്നത്.

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രണവ് ഒറ്റയ്ക്കല്ല ജംഗിൾബുക്ക് കാണാൻ എത്തിയത്. തേവരയിലെ അദ്ദേഹത്തിന്റെ ജോലിക്കാരന്റെ മകന്റെ ആഗ്രഹപ്രകാരമാണ് ജംഗിൾബുക്ക് കാണാന്‍ എത്തിയതെന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്ത. കൊച്ചുകുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ പ്രണവ് തന്നെ കുട്ടിയെ തിയറ്ററിൽ കൊണ്ടുപോകുകയായിരുന്നത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here